ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം; നി​ഗൂഢതകൾ ഒളിപ്പിച്ച് ഫഹദിന്റെ ധൂമം ട്രെയിലർ പുറത്തിറങ്ങി


3 min read
Read later
Print
Share

'ലൂസിയ', 'യു-ടേൺ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പവൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അച്യുത് കുമാർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ധൂമം പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ആദ്യ മലയാള ചിത്രം 'ധൂമ'ത്തിന്റെ ട്രെയിലർ പുറത്തിറക്കി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ്.

'A few Souls leave behind a trail (er) of Smoke and Mirrors' എന്ന ടാഗ്‌ലൈനോടുകൂടിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമ്മിക്കുന്ന 'ധൂമം' മലയാള ചലച്ചിത്ര വ്യവസായത്തിലെ ഹോംബാലെ ഫിലിംസിന്റെ അരങ്ങേറ്റവും 'രാജകുമാര', 'കെജിഎഫ്' സീരീസ്, 'കാന്താര' എന്നിവയുടെ വൻ വിജയത്തിന് ശേഷമുള്ള അടുത്ത വലിയ റിലീസുമാണ്.

'ലൂസിയ', 'യു-ടേൺ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പവൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അച്യുത് കുമാർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിലുണ്ട്. കേരളത്തിൽ മാത്രം 300-ലധികം സ്‌ക്രീനുകളിലാണ് ധൂമം റിലീസിനൊരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിൽ ചിത്രം എത്തും.

'ധൂമ'ത്തിൽ, അവിയും (ഫഹദും) ദിയയും (അപർണ) സമയത്തിനെതിരായ ഒരു നീക്കത്തിൽ കുടുങ്ങിപോകുന്നു. അപകടം എല്ലാ കോണിലും പതിയിരിക്കുന്നത് അവർ അറിയുന്നു. ഭൂതകാലത്തിൽ നിന്നുള്ള ആത്മാക്കൾ അവരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുന്നതിനായി പിന്നിലുണ്ട്. നായകന്മാരും വില്ലന്മാരും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞു തുടങ്ങുമ്പോൾ, അവർ അവരുടെ അഗാധമായ ഭയത്തെ അഭിമുഖീകരിക്കുകയും അവരുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാൻ സങ്കൽപ്പിക്കാനാവാത്ത ത്യാഗങ്ങൾ ചെയ്യുകയും വേണം എന്ന അവസ്ഥ വരുന്നു.

'വിക്രം', 'പുഷ്പ', 'കുമ്പളങ്ങി നൈറ്റ്‌സ്' തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം ഫഹദ് ഫാസിൽ തന്റെ അഭിനയ സാന്നിധ്യത്താൽ പ്രേക്ഷകമനസ്സ് ധൂമത്തിലൂടെ കീഴടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'സൂരറൈ പോട്രു' ഫെയിം അപർണ ബാലമുരളിയുടെ സാന്നിധ്യവും പ്രതീക്ഷയാണ്. അപർണ്ണയുടെ കഥാപാത്രത്തിന്റെ പ്രത്യേകത പ്രേക്ഷകരിൽ കൗതുകമുണർത്തുന്നതാണ്.

'ധൂമ'ത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രതിഭാധനനായ പൂർണചന്ദ്ര തേജസ്വിയാണ്. നമ്മളെ വേട്ടയാടുന്ന അദ്ദേഹത്തിന്റെ മെലഡികളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മൊത്തത്തിൽ ആഴവും തീവ്രതയും നൽകുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹക പ്രീത ജയറാം, താൻ ഒരുക്കിയ സിനിമകളിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾകൊണ്ട് പേരുകേട്ടയാളാണ്. തന്റെ ചാരുതയാർന്ന ഛായാഗ്രഹണ മികവ് കൊണ്ട് 'ധൂമ'ത്തിന്റെ ദൃശ്യങ്ങൾ പകർത്തി, സിനിമയുടെ മൂഡിനോട് ഇഴുകിചേർന്ന് ആഴത്തിലുള്ള ഒരു ലോകം തന്നെ സൃഷ്ടിക്കുന്നു. മുമ്പ് നിരൂപക പ്രശംസ നേടിയ 'യു ടേൺ' എന്ന സിനിമയിൽ പവനുമായി സഹകരിച്ച പരിചയസമ്പന്നനായ എഡിറ്റർ സുരേഷിന്റെ എഡിറ്റിംഗ് വൈദഗ്ധ്യം 'ധൂമ'ത്തിന് ഒരു മുതൽക്കൂട്ടാണ്.

ദേശീയ അവാർഡ് ജേതാക്കളുടെ ഒരു മികച്ച ടീമും 'ധൂമ'ത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈനിലൂടെ അംഗീകരിക്കപ്പെട്ട അനീസ് നാടോടി, സിനിമയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്, വസ്ത്രലങ്കാര വിദഗ്ധ പൂർണ്ണിമ രാമസ്വാമി, ഓരോ കഥാപാത്രത്തിന്റെയും വസ്ത്രധാരണം അവരുടെ വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി വളരെ സൂക്ഷ്മമായി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

'ഒരു ദശാബ്ദത്തിലേറെയായിട്ടുള്ള എന്റെ സ്വപ്‌ന പദ്ധതിയാണ് ധൂമം. വർഷങ്ങളായി ഈ കഥയും തിരക്കഥയും പലതവണ പുനർനിർമ്മിച്ചു, ഇപ്പോഴുള്ള മികച്ച തിരക്കഥ ലഭിക്കാൻ. ഈ ഉള്ളടക്കത്തെ പിന്തുണയ്‌ക്കുന്ന ഒരു മികച്ച പ്രൊഡക്ഷൻ ഹൗസ്, കൂടാതെ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച കലാകാരന്മാരുമായും സാങ്കേതിക വിദഗ്ധരുമായും സഹകരിക്കുകയും ചെയ്തു. ഇനി ചിത്രത്തിന്റെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്. ഈ കഥയോടും പ്രമേയത്തോടും പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു', സംവിധായകൻ പവൻ കുമാർ പറഞ്ഞു.

ട്രെയിലർ റിലീസ് ചെയ്തപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടുകയാണ്. ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെയാണ് ട്രെയിലർ സ്വീകരിച്ചത്. കൗതുകമുണർത്തുന്ന ദൃശ്യങ്ങളും ഹൃദയസ്പർശിയായ പശ്ചാത്തല സംഗീതവും ചടുലമായ എഡിറ്റിങ്ങും ഒക്കെയായി നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഇപ്പോൾ തന്നെ ഒരുപോലെ പ്രശംസ നേടിയ 'ധൂമം' ജൂൺ 23 ന് റിലീസ് ചെയ്യും.

കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ -കബീർ മാനവ്, ആക്ഷൻ ഡയറക്ടർ -ചേതൻ ഡിസൂസ, ഫാഷൻ സ്റ്റൈലിസ്റ്റ് -ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ -ജോസ്മോൻ ജോർജ്, ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു,
പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് കൺസൾട്ടൻന്റ് -ബിനു ബ്രിങ് ഫോർത്ത്.

Content Highlights: hombale films fahad fazil aparna balamurali dhoomam movie trailer

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashok selvan, keerthi pandian

1 min

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

Sep 13, 2023


Shah Rukh Khan

1 min

'മിണ്ടാതിരിക്ക്, എന്നിട്ട് എണ്ണിനോക്കൂ'; 'ജവാന്റെ' വരുമാനം കള്ളക്കണക്കാണെന്ന് പറഞ്ഞയാളോട്‌ ഷാരൂഖ്

Sep 28, 2023


KG George director death allegation against family wife salma George reacts funeral held at kochi

2 min

കെ.ജി ജോര്‍ജ്ജിനെ നന്നായാണ് നോക്കിയത്, ഞങ്ങള്‍ സുഖവാസത്തിന് പോയതല്ല- സല്‍മാ ജോര്‍ജ്ജ്

Sep 26, 2023


Most Commented