കോവിഡ് 19 സ്ഥിരീകരിച്ച ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റെയിൻ ​രോ​ഗവിമുക്തനായതായി റിപ്പോർട്ടുകൾ. ലൈംഗികാതിക്രമക്കേസില്‍ വിധിക്കപ്പെട്ട 23 വര്‍ഷത്തെ തടവുശിക്ഷയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ജയിലിലാണ് വെയ്ന്‍സ്‌റ്റെയിന്‍ കഴിയുന്നത്. ഇവിടെ വച്ചാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ജയിലിലെ മറ്റ് രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

14 ദിവസത്തെ ക്വാറന്റൈൻ കാലാവധി അവസാനിച്ചുവെങ്കിലും വെയ്ൻസ്റ്റീനെ കനത്ത സുരക്ഷയിലായിരിക്കും ജയിലിൽ പാർപ്പിക്കുക. റെസിഡൻഷ്യൽ മെന്റൽ ഹെൽത്ത് യൂണിറ്റിൽ പാർപ്പിച്ചിരിക്കുന്ന വെയ്ൻസ്റ്റീൻ നിരീക്ഷണത്തിലാണ്

68-കാരനായ വെയ്ൻസ്റ്റീന് കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ട്. കൂടാതെ ഹൃദയ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. 

കഴിഞ്ഞ രണ്ടുവര്‍ഷമായി മുഴങ്ങിക്കേള്‍ക്കുന്ന മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു 67കാരനായ വെയ്ന്‍സ്റ്റെയ്‌ന്റേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്തുവന്നത്.

Content Highlights : hollywood producer harvey weinstein free of coronavirus symptoms, in jail me too allegations