ഷോണ്‍ പെന്നിന് ലഭിച്ച ഓസ്‌കര്‍ യുക്രൈന്‍ പ്രസിഡന്റിന്; നേരിട്ടെത്തി സെലന്‍സ്‌കിക്ക് കൈമാറി


തന്റെ ഓസ്കാർ ഷോൺ യുക്രൈനിന് നൽകി, തങ്ങൾക്ക് ഇതൊരു ബഹുമതിയാണെന്ന് ​ഗെറാഷെങ്കോ ട്വീറ്റ് ചെയ്തു.

നടൻ ഷോൺ പെന്നും യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയും | ഫോട്ടോ: എ.പി

തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിക്ക് നൽകി ഹോളിവുഡ് താരം ഷോൺ പെൻ. രാജ്യതലസ്ഥാനമായ കീവിൽ വെച്ചാണ് ഈ കൈമാറ്റം നടന്നത്.

തന്റെ ടെലി​ഗ്രാം ചാനലിലൂടെ സെലൻസ്കി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്. ഷോൺ പെന്നിന് സെലൻസ്കി യുക്രൈന്റെ ഓർഡർ ഓഫ് മെറിറ്റ് നൽകുന്നതും വീഡിയോയിലുണ്ട്.യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റൺ ​​ഗെറാഷെങ്കോയും സെലെൻസ്കി-ഷോൺ പെൻ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഓസ്കാർ ഷോൺ യുക്രൈനിന് നൽകി, തങ്ങൾക്ക് ഇതൊരു ബഹുമതിയാണെന്ന് ​ഗെറാഷെങ്കോ ട്വീറ്റ് ചെയ്തു.

നടനെന്നതിലുപരി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഷോൺ പെൻ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ സമയത്ത് ഇക്കഴിഞ്ഞ മാർച്ചിൽ ഷോൺ പെൻ സി.എൻ.എന്നിന് അഭിമുഖം അനുവദിച്ചിരുന്നു. സെലെൻസ്കിയുമായുള്ള തന്റെ കൂടിക്കാഴ്ചകളേക്കുറിച്ചാണ് ഇതിൽ ഷോൺ പറഞ്ഞത്.

ഇത്തരം സന്ദർശനങ്ങളുടെ തുടർച്ചയെന്നോണമാണ് ഷോൺ പെൻ വീണ്ടും സെലെൻസ്കിയെ കണ്ടതും തനിക്ക് ലഭിച്ച പുരസ്കാരം യുക്രൈന് നൽകിയതും.

Content Highlights: Sean Penn gifts his Oscar to Ukrainian President Zelenskyy, Ukraine Russia War, Oscar 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented