
ഡോക്യുമെന്ററിയുടെ പോസ്റ്റർ
കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ. രാജാരാമവർമ്മ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡവർമ്മ എന്ന പോലെയാണ് കൊച്ചി രാജ്യചരിത്രത്തിൽ ശക്തൻ തമ്പുരാന്റെ സ്ഥാനം.
ശക്തൻ തമ്പുരാന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് 'ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ ' എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിർവഹിക്കപ്പെടുന്നത്. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നും തന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെയാണ് ശക്തൻ തമ്പുരാൻ എന്ന പേർ സിദ്ധിച്ചത്? ചരിത്രത്തിന്റെ നാൾവഴികളിലേക്കൊരു യാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി . പഠനാർഹമായ രീതിയിൽ അനേകം ഗവേഷണങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ ഒന്നാംഭാഗം പൂർത്തിയായി.
സംവിധാനം - ഡോ.രാജേഷ്കൃഷ്ണൻ , രചന , ഛായാഗ്രഹണം - റഫീഖ് പട്ടേരി, അവതരണം, റിസർച്ച് - വൈഷ്ണവി കൃഷ്ണൻ , എഡിറ്റിംഗ് - വിബിൻ വിസ്മയ , അസ്സോ: ക്യാമറ - സുനിൽ അതളൂർ, ക്യാമറ സഹായികൾ - വിഷ്ണു ആർ കെ , നിഖിൽ മൊഖേരി, ഡിസൈൻസ് - ഉണ്ണികൃഷ്ണൻ , ഡബ്ബിംഗ് - സംഗീത് സ്റ്റുഡിയോ, പി ആർ ഓ -അജയ് തുണ്ടത്തിൽ.
തൃശൂർ, തൃപ്പുണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
Content Highlights: his highness sakthan thampuran documentry film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..