ആക്ടിങ് വർക് ഷോപ്പിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂളിന്റെ ബാനറിൽ ശക്തി പ്രകാശ് നിർമിച്ച് നവാഗതനായ സെന്തിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ഗ്രൂമിങ് സെഷൻ കൊച്ചി ക്രൗൺ പ്ലാസയിൽ പുരോഗമിക്കുന്നു.
ആക്ടിങ് വർക് ഷോപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്നെ സിനിമയിൽ അവസരം ഉണ്ടാകും എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവും ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂളിന്റെ മാനേജിങ് ഡയറക്ടറുമായ ശക്തി പ്രകാശ് പറയുന്നു. പ്രമുഖരായ പല സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചു പരിചയവും, നിരവധി പ്രോഗ്രാമുകളുടെ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്നു സെന്തിൽ. അദ്ദേഹത്തിന്റെ ആദ്യത്തെ സ്വതന്ത്ര ചിത്രമാണിത്.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്
Content Highlights: hippo prime media new malayalam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..