മുംബൈ: ലോകത്തില്‍ ഏറ്റവും സഹിഷ്ണതയുള്ള ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ശിവസേനയുടെ മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം.

ഹിന്ദുക്കള്‍ ലോകത്തിലെ ഏറ്റവും മാന്യതയും സഹിഷ്ണുതയുമുള്ള വിഭാഗമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഒരിക്കലും അഫ്ഗാനിസ്താനെപ്പോലെയാകില്ല. ഞാന്‍ ഈ പറയുന്നത് ഹിന്ദുത്വവാദം ഉയര്‍ത്തുന്നവരെക്കുറിച്ചല്ല- ജാവേദ് അക്തര്‍ പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജാവേദ് അക്തര്‍ ആര്‍.എസ്.എസിനെതിരേയും വിശ്വഹിന്ദുപരിഷത്തിനെതിരേയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഘടനകളെ താലിബാനോട് താരതമ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശം വലിയ വിവാദമായിരുന്നു. തുടര്‍ന്ന് സാംന ജാവേദ് അക്തറിനെതിരേ രംഗത്ത് വന്നു. ആര്‍.എസ്.എസും ശിവസേനയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇത്തരത്തിലുള്ള പരാമര്‍ശത്തോട് യോജിക്കാനാകില്ലെന്നുമാണ് സാംനയുടെ മുഖപ്രസംഗത്തില്‍ കുറിച്ചത്. തുടര്‍ന്നാണ് സാംനയില്‍ തന്നെ ജാവേദ് അക്തര്‍ നിലപാട് വ്യക്തമാക്കിയത്.

Content Highlights: Hindus are the most tolerant Majority, India can’t be Afghanistan says Javed Akhtar in Shiv Sena Saamana