ധർമ സെൻസർ ചെയർമാൻ അവിമുക്തേശ്വരാനന്ദ് സരസ്വതി | ഫോട്ടോ: പി.ടി.ഐ
പ്രയാഗ്രാജ്: ഹിന്ദുദൈവങ്ങളെയും സംസ്കാരത്തെയും ദൃശ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൽ സെൻസർ ബോർഡുമായി സന്ന്യാസിമാർ. ഇതിനായി പത്തംഗ ‘ധർമ സെൻസർബോർഡ്’ രൂപവത്കരിച്ചു. സിനിമയ്ക്കുപുറമേ ഡോക്യുമെൻററികൾ, വെബ് സീരീസുകൾ, മറ്റ് വിനോദോപാധികൾ എന്നിവയും ധർമ സെൻസർ ബോർഡ് പരിശോധിക്കും.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽനടന്ന മാഘ് മേളയ്ക്കിടെ സന്ന്യാസിമാരും വിവിധമേഖലകളിൽ നിന്നുള്ളവരുമാണ് ബോർഡിന് രൂപംനൽകിയത്. അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ചെയർമാൻ.
മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് മഞ്ചന്ദ, സുപ്രീംകോടതി അഭിഭാഷകൻ പി.എം. മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, നടി മാനസി പാണ്ഡെ, യു.പി. ഫിലിം ഡെവലപ്മെൻറ് ബോർഡ് വൈസ് പ്രസിഡൻറ് തരുൺ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദൗരിയ, സനാതനധർമ വിദഗ്ധരായ പ്രീതി ശുക്ല, ഗാർഗി പണ്ഡിറ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ധരംവീർ എന്നിവരാണ് മറ്റംഗങ്ങൾ.
Content Highlights: Hindu seer issues guidelines for filmmakers, introduces ‘Dharma Censor Board
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..