മുംബൈ: ഹിന്ദി സീരിയല്‍ താരം സേജല്‍ ശര്‍മ്മ ജീവനൊടുക്കി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ച്ച സേജലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉദയ്പൂര്‍ സ്വദേശിനിയാണ് സേജല്‍. 

ദില്‍ തോ ഹാപ്പി ഹേ ജി എന്ന സീരിയലിലൂടെയാണ് സേജല്‍ ശര്‍മ്മ ശ്രദ്ധേയയാകുന്നത്. പരസ്യ ചിത്രങ്ങളിലും സേജല്‍ വേഷമിട്ടിട്ടുണ്ട്. 

ആമിര്‍ ഖാന്‍, രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു

Content Highlights : Hindi Serial Actress Sejal Sharma Commits Suicide