എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്; ഡബ്യൂ.സി.സിയെ വിമർശിച്ച് ഹിമ ശങ്കർ


വിധു വിൻസെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമൺ ഇൻ സിനിമാ കളക്ടീവിനെ വിമർശിച്ച് നടി ഹിമ ശങ്കർ.

-

സംവിധായിക വിധു വിൻസെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമൺ ഇൻ സിനിമാ കളക്ടീവിനെ വിമർശിച്ച് നടി ഹിമ ശങ്കർ. സിനിമയിലെ 'അഡ്ജസ്റ്റുമെന്റുകളെ'ക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യു.സി.സിയിൽ നിന്ന് പോലും തനിക്ക് പിന്തുണ ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഹിമ ശങ്കർ കുറച്ച് നാളുകൾക്ക് മുൻപ് രം​ഗത്ത് വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹിമ ഇപ്പോഴും വിമർ‌ശനം ഉന്നയിച്ചിരിക്കുന്നത്.

ഹിമ ശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഒരു സംഘടന പ്രത്യേകിച്ചും, സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം എന്ന് ആദ്യം വിചാരിക്കാം .... പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയിൽ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കിൽ പുരുഷൻമാർ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടൽ സ്ത്രീകൾ ഉള്ള സംഘടനയിൽ ആകും ....

എനിക്ക് പാർവ്വതിക്ക് ഒരു മെയിൽ എന്റെ സിനിമയുടെ ഡീറ്റയിൽസ് അയക്കട്ടെ എന്ന് ചോദിച്ച് അയച്ചത് ഓർമ്മ വരുന്നു .... ഒരു റെക്കൊനിഷൻ റിപ്ലെ എന്നത് ഒരു ക്ലിക്ക് away ആയിട്ടു പോലും ലഭിച്ചില്ല എന്നത് , മോശമായി തോന്നി . ഒരു NO ആണെങ്കിലും , it was respect.... ചിലപ്പോൾ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും, ഞങ്ങളിൽ ചിലര് ഇവിടെ ഉണ്ടായിരിക്കാം .... ചിലപ്പോൾ തിരിച്ചും ... WCC കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതിൽ ഇനിയും പ്രതീക്ഷകൾ ഉണ്ട് ... പക്ഷേ ഒപ്പം സഞ്ചരിക്കാൻ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടൽ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല.... ഒറ്റക്ക് നിൽക്കുക ... WCC കുറച്ച് പേരുടെ താത്പര്യങ്ങൾ അല്ല .... സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല .... പുറത്ത് നിന്ന് സപ്പോർട്ട് ചെയ്യും , അകത്ത് നിൽക്കാൻ എന്റെ സ്വഭാവം നിങ്ങൾക്കു പറ്റിയതല്ല ... എന്ന് പറഞ്ഞു കൊണ്ട് ... വിധു വിൻസന്റിനൊപ്പം നിൽക്കുന്നു ,

എനിക്ക് അവരെ പേർസണലി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ.... സപ്പോർട് ചെയ്യാൻ ആളുള്ളവർക്ക് വിധു വിൻസന്റിനെ മനസിലാകണം എന്നില്ല ... ഞാൻ WCC യിൽ active Partner അല്ല ... എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്നങ്ങൾ ഉന്നയിച്ചപ്പോഴും ... ഒരു കാൾ പോലും വിളിച്ചിട്ടില്ല ... എന്ത് കൊണ്ട് എന്നതിന് ഒരു ആൻസർ പ്രതീക്ഷിക്കുന്നു .... അല്ലെങ്കിൽ നിരന്തരം പ്രതികരിക്കുന്ന 3ാം കിട സിനിമാക്കാരിയാണോ , കച്ചവട സിനിമയിൽ കാര്യമായി അഭിനയിക്കാത്ത ഞാൻ നിങ്ങൾക്കു . അത്യാവശ്യം സിനിമകളിൽ കൂടെ നിൽക്കുന്നവരേക്കാൾ കൂടുതൽ അഭിനയിച്ചിട്ടുണ്ട് ഹേ... എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ് ... ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തിൽ കൂടുതൽ ക്രിയേറ്റീവ് ആക്കും ... ആരുടേയും താത്പര്യങ്ങൾക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ .... OTT ക്കാലത്ത് പലതിനും പ്രസക്തി കുറയും... കാലം മാറുന്നു ...അത് ആണും പെണ്ണും ഓർത്താൽ നന്ന്...

Content Highlights: Hima Shankar Sheematty slams WCC, Vidhu Vincent resignation controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented