ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും, ഛിത്രത്തിന്റെ പോസ്റ്റർ
കൊച്ചി: ഹിഗ്വിറ്റ എന്ന പേര് മാറ്റില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സംവിധായകൻ ഹേമന്ദ് ജി. നായർ. കൊച്ചിയിൽ ഫിലിം ചേബറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഹേമന്ദിന്റെ പ്രതികരണം. അതേസമയം, എൻ.എസ്. മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നും ഹിഗ്വിറ്റ സിനിമയുടെ പേരിന് വിലക്ക് തുടരുമെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
കഥാമോഷണം ആരോപിച്ച് എൻ.എസ്. മാധവൻ ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. ഹിഗ്വിറ്റ എന്ന ചെറുകഥ മോഷ്ടിച്ചുവെന്നാണ് എൻ. എസ്. മാധവന്റെ ആരോപണം. അതേസമയം, ഈ ചെറുകഥയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
ഹിഗ്വിറ്റ എന്ന ചെറുകഥയും സിനിമയുടെ ഉപസംഹാരവും അണിയറ പ്രവർത്തകർ ഫിലിം ചേംബറുമായി നടത്തിയ ചർച്ചക്കിടെ കൊണ്ടുവന്നിരുന്നു. എൻ.എസ്. മാധവൻ നൽകിയ പരാതിയിൽ കഥാമോഷണമടക്കമുള്ള കാര്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. എന്നാൽ കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. എൻ.എസ്. മാധവന്റെ കഥയുമായി സിനിമക്ക് ബന്ധമില്ല. ചെറുകഥയും സിനിമയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. നിസഹായരാണെന്നാണ് ഫിലിം ചേംബർ പറയുന്നത്', സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
Content Highlights: Higuita, Higuita Movie Controversy, ban, Film Chamber, N S Madhavan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..