ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും, ഛിത്രത്തിന്റെ പോസ്റ്റർ
ഹേമന്ത് ജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഡോ.ശശി തരൂര്‍ എം.പി.യുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിനോടൊപ്പം വിത്ത് മാംഗോസ് എന്‍ കോക്കനട്ട് സിസിന്റെ ബാനറില്‍ ബോബി തര്യന്, സജിത് അമ്മ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആലപ്പുഴയിലെ ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന് ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ചിത്രം.
മനോജ്.കെ.ജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂര്‍, ജ്യോതി കണ്ണൂര്‍, ശിവദാസ് മട്ടന്നൂര്‍, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വിനായക് ശശികുമാര്‍, ധന്യാ നിഖില്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകരുന്നു. ഫാസില്‍ നാസര്‍ ഛായാഗ്രാഹണവും പ്രസീത് നാരായണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- സുനില്‍ കുമാര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്, കോസ്റ്റ്യും ഡിസൈന്‍- നിസ്സാര്‍ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കുടമാളൂര്‍ രാജാജി, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- അരുണ്‍.ഡി. ജോസ്.ആകാശ് രാംകുമാര്‍, പ്രൊഡക്ഷന്‍ മാനേജേഴ്സ്- നോബിള്‍ ജേക്കബ്, എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ, കുര്യന്, പി.ആർ.ഓ -വാഴൂര്‍ ജോസ്.
Content Highlights: Higuita first look poster released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..