-
മുംബൈ : മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഷൂട്ടിങ് പ്രോട്ടോക്കോളിൽ ഭേദഗതി വരുത്തി ഹൈക്കോടതി. 65 വയസ്സു കഴിഞ്ഞവർക്കും ഷൂട്ടിങ്ങ് ആവശ്യങ്ങൾക്കായി സിനിമാസെറ്റിലേക്കും സ്റ്റുഡിയോകളിലേയ്ക്കും പോകാമെന്നതാണ് പുതിയ നിർദേശം. നടൻ പ്രമോദ് പാണ്ഡെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.
കഴിഞ്ഞ ജൂലൈ 21നാണ് നടൻ പ്രമോദ് പാണ്ഡെ ഹൈക്കോടതിയ്ക്ക് മുമ്പിൽ നിവേദനം സമർപ്പിച്ചത്. സിനിമാ-സീരിയൽ ഷൂട്ടിങ് പുനരാരംഭിച്ചുകൊള്ളാൻ നേരത്തെ മഹാരാഷ്ട്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ക്രൂ അംഗങ്ങളിൽ 10 വയസ്സിനു താഴെയും 65 വയസ്സിന് മുകളിലുമുള്ളവരെ വിലക്കിയിരുന്നു. ഈ തീരുമാനം ചില മുതിർന്ന നടൻമാരുടെ കുടുംബങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാഴ്ത്തി.
ലോക്ഡൗണിൽ മുതിർന്ന പൗരൻമാരിൽ സ്വന്തമായി കടയുള്ളവർക്ക് അത് തുറന്നിരിക്കാനുള്ള അനുമതിയുണ്ട്. പിന്നെ ഷൂട്ടിങ് സെറ്റുകളിൽ 65 വയസ്സ് കഴിഞ്ഞ നടൻമാരെ വിലക്കുന്നതിലെന്തു കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. അത് വിവേചനമാണെന്നും ഹൈക്കോടതി പറഞ്ഞു.
Content Highlights :Highcourt allows Maharashtra government senior citizens shall join film tv shooting sets
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..