കാമ്പസ് ചിത്രം 'ഹയ'യിലെ 'ഹേയ് വെയിലേ'  ഗാനം ശ്രദ്ധേയമാകുന്നു


ഹയ സിനിമയിലെ 'ഹേയ് വെയ്‌ലേ' ഗാനത്തിൽ നിന്ന് Screen grab | youtube

സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മിച്ച് വാസുദേവ് സനല്‍ സംവിധാനം ചെയ്ത കാമ്പസ് ചിത്രം 'ഹയ'യിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. സംവിധായകന്‍ സിബി മലയില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ഇതിനകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. മസാല കോഫി ബാന്‍ഡ് കോ-ഫൗണ്ടര്‍ വരുണ്‍സുനിലാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ഈ ഗാനം ആലപിച്ചിരിക്കുന്നതും. ക്രിസ്റ്റിന്‍ ജോസും വിഷ്ണു സുനിലുമാണ് സഹഗായകര്‍. റിലീസ് ചെയ്ത ഗാനം മനു മഞ്ജിത്താണ് എഴുതിയിരിക്കുന്നത്.

നാലു ഗാനങ്ങള്‍ കൂടി ചിത്രത്തിലുണ്ട്. സന്തോഷ് വര്‍മ, പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍, സതീഷ് എന്നിവരാണ് ഗാനരചയിതാക്കള്‍. കെ.എസ്. ചിത്ര, ജ്വന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ്, ബിനു സരിഗ, അസ്ലം എന്നിവരാണ് മറ്റു ഗായകര്‍. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ കോംബോ ഗണത്തിലെത്തുന്ന 'ഹയ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ മനോജ് ഭാരതിയാണ്.



സോഷ്യല്‍ മീഡിയ താരങ്ങളായ കെ.ആര്‍. ഭരത്, ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങള്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ ഗുരു സോമസുന്ദരവും നിര്‍ണായക വേഷത്തിലെത്തുന്നു. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശംഭു മേനോന്‍, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിങ്ങും കൈകാര്യം ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുഗന്‍, പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ സണ്ണി തഴുത്തല, ഫിനാന്‍സ് കണ്‍ട്രോളര്‍ മുരളീധരന്‍ കരിമ്പന, അസോ. ഡയറക്ടര്‍ സുഗതന്‍, ആര്‍ട്ട് സാബുറാം, മേയ്ക്കപ്പ് ലിബിന്‍ മോഹന്‍, സ്റ്റില്‍സ് അജി മസ്‌കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, പി.ആര്‍.ഒ.മാര്‍ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

മ്യൂസിക് ലോഞ്ചിലും തുടര്‍ന്ന് നടന്ന മസാല കോഫി ബാന്‍ഡിന്റെ സംഗീതവിരുന്നിലും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുത്തു.

Content Highlights: hey veyile song from haya movie trending in youtube


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented