ട്രെയ്ലറിൽ നിന്ന്
ദുൽഖർ സൽമാൻ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമായ ഹേ സിനാമികയുടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. കോറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് നായികമാർ.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന നിർവഹിച്ചിരിക്കുന്നത് കർക്കിയാണ്. ഗാനങ്ങൾ നേരത്തെ ട്രെൻഡിങ്ങായി മാറിയിരുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.
മാർച്ച് മൂന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ വേഫേറർ ഫിലിംസ് ആണ്.
Content Highlights : Hey Sinamika Trailer Dulquer Salmaan Aditi Rao Hydari Kajal Aggarwal Govind Vasantha Brinda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..