ദുൽഖറിന് ആശംസകളുമായി നാഗ ചൈതന്യ; 'ഹേ സിനാമിക' പ്രീ- റിലീസ് ഇവന്റിന് വൻ സ്വീകരണം


Dulquer Salmaan, Naga Chaitanya

ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രം ഹേ സിനാമികയുടെ തെലുങ്കു പ്രീ റിലീസ് ഇവന്റ് ഹൈദരാബാദിൽ വെച്ച് നടന്നു. പ്രശസ്ത നൃത്ത സംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി റാവുവും കാജൾ അ​ഗർവാളുമാണ് നായികമാർ.

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും ജഗപതി ബാബുവും ചിത്രത്തിന്റെ തെലുങ്കു പ്രീ റിലീസ് ഇവന്റിൽ അതിഥികൾ ആയി പങ്കെടുത്തു. ദുൽഖർ സൽമാന് നാ​ഗചൈതന്യ വിജയാശംസകൾ നേർന്നു. തെലുങ്കിലും ഏറെ ആരാധകർ ഉള്ള താരമാണ് ദുൽഖർ.

മദൻ കർക്കി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ഛായാ​ഗ്രഹണം പ്രീത ജയരാമൻ. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രാധ ശ്രീധർ ആണ്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം മാർച്ച് 3ന് തീയേറ്ററുകളിലെത്തും

Content Highlights: Hey sinamika release dulquer salmaan aditi rao kajal Hey sinamika pre release event Nagachaitanya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented