Hey Sinamika
ദുല്‍ഖര്‍ സല്‍മാന്റെ മുപ്പത്തിമൂന്നാം ചിത്രം 'ഹേയ് സിനാമികാ' മാര്‍ച്ച് 3 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന്. ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫയെര്‍ റീലിസ് ആണ് ഈ സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
'കുറുപ്പ്' എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം വരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ''ഹേയ് സിനാമികാ'' ക്ക് വലിയ പ്രതീക്ഷ തന്നെയാണ്. തമിഴ്,മലയാളം,തെലുഗ്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യുന്ന സിനിമ പ്രശസ്തയായ നൃത്തസംവിധായിക ബ്രിന്ദ ആദ്യമായി സംവിധായക ആകുന്ന ചിത്രം കൂടിയാണ് ഹേയ് സിനാമിക.
പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദാരി എന്നിവര്‍ നായികമാര്‍ ആകുന്ന ചിത്രം ഗോവിന്ദ് വസന്ത് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഇതിനകം തന്നെ ചിത്രത്തിന്റെ പാട്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. റൊമാന്റിക് കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹേയ് സിനാമിക നിര്‍മ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവരാണ്.
Content Highlights: Hey Sinamika Movie, Dulquer Salmaan, Aditi Rao Hydari, Kajal Agarwal, releases On March 3
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..