ഹ്രസ്വചിത്രത്തിൽ നിന്നും
ഗരംമസാല പ്രൈമിന്റെ ബാനറില്‍ ഗരംമസാലയും മംഗലത്ത് ബില്‍ഡേഴ്സും ചേര്‍ന്ന് നിര്‍മിച്ച, ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണം നിര്‍വഹിച്ച ഷോര്‍ട്ട് മൂവീ സീരീസ് ഫിംഗേഴ്സ് ശ്രദ്ധനേടുന്നു.
ഒരുത്തി, ഞരമ്പ്, അടള്‍ട്ട്, അറേഞ്ച്ഡ് മാര്യേജ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന ഈ ചിത്രം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ നടന്നുകൊണ്ടിരിക്കുന്ന വളരെ ഗൗരവമേറിയ വിഷയമാണ് സംസാരിക്കുന്നത്.
ശിവകൃഷ്ണയുടെ കഥയില്‍, ആഘോഷ് വൈഷ്ണവവും ശിവകൃഷ്ണയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിചിരിക്കുന്നത്. കീര്‍ത്തികൃഷ്ണ, തുഷാരാ പിള്ളൈ, പ്രേമാനന്ദന്, കൃഷ്ണേന്ദു നായര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസി ആലപ്പുഴയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് മാന്‍ പ്രദീപ് രംഗന് ആണ് ചമയം. അരുൺ മോഹനൻ ആണ് കലാസംവിധാനം
Content Highlights: HERSELF fingers Malayalam Short Series 2 , Aghosh Vyshnavam Keethi, sneha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..