Her Movie First look Poster
അഞ്ച് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹെര്‍'. ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിന്‍ ജോസ്. പാര്‍വ്വതി തിരു
വോത്ത്, ഐശ്വര്യ രാജേഷ്, ഉര്‍വ്വശി, രമ്യ നമ്പീശന്, ലിജോമോള്‍ ജോസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. എ. റ്റി. സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം.തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ച് സ്ത്രീകള്‍. ഇവര്‍ അഞ്ചു പേരും ഒരു പോയിന്റില്‍ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ സാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തന്, ഗുരു സോമസുന്ദരം, രാജേഷ് രാഘവന്, ശ്രീകാന്ത് മുരളി, മാലാ പാര്‍വ്വതി എന്നിവരാണ് മറ്റു താരങ്ങള്‍. അര്‍ച്ചന വാസുദേവിന്റേതാണ് തിരക്കഥ.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ്: കിരണ്‍ ദാസ്, കലാസംവിധാനം: എം.എം.ഹംസ, മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യം ഡിസൈന്‍: സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുകര, പ്രൊഡക്ഷന്‍ മാനേജര്‍: കല്ലാര്‍ അനില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷിബു.ജി.സുശീലന്, പിആര്‍ഓ: വാഴൂര്‍ ജോസ്, ഫോട്ടോ - ബിജിത്ത് ധര്‍മ്മടം എന്നിവരാണ് മറ്റണിയറപ്രവര്ത്തകര്.
Content Highlights: her, malayalam movie new release
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..