
ഹേമ മാലിനി കാബൂൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ, 'ധർമമാത'യിൽ നിന്നുള്ള ദൃശ്യം
താലിബാന് അധിനിവേശ അഫ്ഗാനിസ്ഥാനില്‍നിന്ന് ആശങ്കയുളവാക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ഒരു പഴയകാല വീഡിയോ ശ്രദ്ധനേടുന്നു. 1975-ല്‍ ഫിറോസ് ഖാന് സംവിധാനം ചെയ്ത ധര്മമാത എന്ന ബോളിവുഡ് സിനിമ ചിത്രീകരിച്ചത് അഫ്ഗാനിസ്ഥാനില്‍ ആയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി താരങ്ങളും അണിയറപ്രവര്‍ത്തകരും അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
ഹേമമാലിനി, ഫിറോസ് ഖാന് എന്നിവര്‍ കാബൂള്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ, സിനിമ മേഖലയില്‍നിന്നുള്ളവര്‍ എത്തുന്നതും ഇരുവരും ആള്‍ക്കൂട്ടത്തെ കൈവീശി അഭിസംബോധന ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
അഫ്ഗാനിസ്ഥാനില്‍ ചിത്രീകരിച്ച ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ധര്മമാത. ഹേമമാലിനിയ്ക്കും ഫിറോസ് ഖാനും പുറമേ രേഖ, ഹെലന് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
കാബൂളിലെ ചിത്രീകരണത്തെക്കുറിച്ചുള്ള ഓര്‍മകളും ഹേമ മാലിനി പങ്കുവച്ചു.
''വളരെ മനോഹരമായ ഒരു പ്രദേശമായിരുന്നു കാബൂള്‍. ബാമിയാനിലായിരുന്നു പ്രധാന ലൊക്കേഷന്‍. അന്നവിടെ വഴിയരികില്‍ താലിബാനിന്റേതിന് സമാനമായ വസ്ത്രം ധരിച്ചവരെ കണ്ടിരുന്നു. റഷ്യന്‍ (സോവിയറ്റ് യൂണിയന്) പട്ടാളവും അവിടെയുണ്ടായിരുന്നു. ആ സമയത്തൊന്നും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഷൂട്ടിങ് നന്നായി നടന്നു. അവിടുത്തെ ജനങ്ങളും നന്നായി സഹകരിച്ചു''- ഹേമ മാലിനി പറഞ്ഞു.
Content Highlights: Hema Malini-Feroz Khan arriving in Afghanistan for Dharmatma Movie shooting, Vintage video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..