തിരക്കഥാകൃത്ത് സി.ഐ. പി.എസ്.സുബ്രഹ്മണ്യൻ, ഹെവനിൽ സൂരാജ്
അരൂര്‍: പോലീസ് കഥയാണ്. ഒപ്പം സസ്പെന്‍സ് ത്രില്ലറും. വെള്ളിയാഴ്ച റിലീസായ 'ഹെവന്‍' എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കും ഒരു പ്രത്യേകതയുണ്ട്; ഒരു പോലീസുദ്യോഗസ്ഥന് തന്നെയാണ് തിരക്കഥ എഴുതിയത്. അരൂര്‍ സി.ഐ. പി.എസ്. സുബ്രഹ്മണ്യനാണ് പോലീസിലെ തിരക്കഥാകൃത്ത്. സിനിമയുടെ ട്രെയിലര്തന്നെ കണ്ടത് 4.5 ലക്ഷം പേര്. അതും പതിനാല് ദിവസം കൊണ്ട്.
പോലീസ് ഫൊറന്‍സിക് സര്ജന് ഷേര്‍ലി വാസു എഴുതിയ 'പോസ്റ്റ്മോര്‍ട്ടം ടേബിള്‍' എന്ന പുസ്തകത്തിലെ ഒരു വരിയാണ് ഹെവന്റെ പിറവിക്ക് കാരണമായതെന്ന് തിരക്കഥാകൃത്ത് സുബ്രഹ്മണ്യന്.
സുരാജ് വെഞ്ഞാറമൂടാണ് കേന്ദ്ര കഥാപാത്രം. സുധീഷ്, സുദേവ് നായര്‍, അലന്‍സിയര്‍, അഭിജ, രശ്മി സോമന്, വിനയപ്രസാദ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത സനിമയുടെ സംഗീതം ഗോപീസുന്ദറും ക്യാമറ വിനോദ് ഇല്ലമ്പിള്ളിയുമാണ്.
പോലീസുകാരനായ ഷാഹി കബീര്‍ എഴുതിയ ഏറെ ഹിറ്റായ 'ജോസഫ്' എന്ന മലയാള ചിത്രമാണ് ഇത്തരമൊരു കഥയെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സുബ്രഹ്മണ്യന് കൂട്ടിച്ചേര്‍ത്തു.
നാലുവര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് ഹെവന്റെ തിരക്കഥ പിറവിയെടുത്തത്. 2007-ല്‍ എസ്.ഐ. ആയി പോലീസ് സേനയില്‍ പ്രവേശിച്ചു.
തിരക്കഥാകൃത്ത് സി.ഐ. പി.എസ്.സുബ്രഹ്മണ്യന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..