ഹെഡ്മാസ്റ്ററിൽ ആകാശ് രാജ്
രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാറ്റര്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ് ആകാശ് രാജ് എന്ന യുവതാരം. കാരൂരിന്റെ പൊതിച്ചോര്‍ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അഭിനയത്തില്‍ താല്‍പര്യമുണ്ടെങ്കിലും അരങ്ങേറ്റം ഇത്രയും സ്വപ്‌നതുല്യമാകുമെന്ന് കരുതിയില്ലെന്ന് ആകാശ് രാജ് പറയുന്നു.
ആകാശ് രാജിന്റെ കുറിപ്പ്
രാജുമോന്‍ ഒരിക്കല്‍ വിന്‍സന്റ് ഗോമസിനോട് ചോദിച്ച പോലെ, ഒരു ചോദ്യം ഞാന്‍ അമ്മയോട് ചോദിച്ചു, ''ആരാണ് എനിക്ക് ആകാശ് എന്ന് പേരിട്ടത്.??''
അമ്മ പറഞ്ഞു അച്ഛനെന്ന്..
എന്ത് കൊണ്ടോ അച്ഛനോട് ഞാന്‍ ഇത് വരെ ചോദിച്ചിട്ടില്ല, എന്തിനാണ് എനിക്ക് ആകാശ് എന്ന് പേരിട്ടതെന്ന്...?
ആഗ്രഹങ്ങളുടെ അതിരും പരിധിയുമില്ലാത്ത ആകാശത്തെ ഒരു കുഞ്ഞു നക്ഷത്രമായി അച്ഛന്റെ മനസ്സില്‍ എന്നെ അടയാളപ്പെടുത്തിയിരുന്നോ?
അറിയില്ല..
വളര്‍ന്നു വരുമ്പോള്‍ ആരായി തീരണം എന്ന പതിവ് ചോദ്യം സ്‌കൂളില്‍ ആരും ചോദിച്ചിട്ടില്ല, ഇതുവരെ.. ചോദിച്ചാല്‍ എന്താവും പറയേണ്ടതെന്നു അറിയില്ല... അച്ഛനെ പോലെ എഴുത്ത്, അമ്മയെപ്പോലെ പാട്ട്... അല്ലെങ്കില്‍ ഇത് രണ്ടുമല്ലാതെ വേറെ ഒന്ന്....???
വളര്‍ച്ചയുടെ വഴിയില്‍ എപ്പോഴോ ആണ് തിരിച്ചറിയുന്നത്, അഭിനയത്തോട് ഒരു താല്പര്യം കൂടുതല്‍ ഉണ്ടോ??
കൊച്ചു കൊച്ചു അഭിനയ കാഴ്ചകള്‍. വേഷം കെട്ടലുകള്‍, വീഡിയോ ചിത്രങ്ങള്‍.. തിരിച്ചറിവുകള്‍ ഉണ്ടാവുന്നത് എന്നും വൈകിയാണല്ലോ...
അഭിനയത്തില്‍ താല്‍പ്പര്യം വെറുതെയല്ല എന്ന് എന്നോട് തന്നെ പലവട്ടം പറഞ്ഞുറപ്പിച്ചു.. ആ ഉറപ്പിനു പുറത്തു നേടിയ പുതിയ ആത്മ വിശ്വാസം...
അങ്ങിനെ കഴിയുമ്പോഴാണ് രാജീവ് നാഥ് സാര്‍ സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്ററില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.. കാരൂരിന്റെ പൊതിച്ചോര്‍ ആണ് ഹെഡ്മാസ്റ്റര്‍ ആവുന്നത് എന്ന് അച്ഛന്‍ പറഞ്ഞു. പിന്നെ അതിന്റെ കഥയും....
ഒരു പുതിയ അനുഭവമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഹെഡ്മാസ്റ്റര്‍.. സ്‌കൂളിലെ കുട്ടിക്കളികളില്‍ നിന്നും സിനിമയുടെ ആകാശത്തേക്ക്...
ബാബു ആന്റണി ചേട്ടന്റെ ബാല്യ കാലമാണ് ഞാന്‍ അവതരിപ്പിക്കുന്നത്..തമ്പി ആന്റണി അങ്കിള്‍ ചിത്രത്തില്‍ എന്റെ അച്ഛനായി അഭിനയിക്കുന്നു.. ഹെഡ്മാസ്റ്റര്‍ ശരിക്കും അദ്ദേഹത്തിന്റെ ജീവിതമാണ് പറയുന്നത്..
സ്‌കൂളിന്റെ വരാന്തയിലൂടെ പതിയെ നടന്ന് വരുന്ന തമ്പി ആന്റണി അങ്കിളിനെ കണ്ടാല്‍ ശരിക്കും ഒരു ഹെഡ്മാസ്റ്റര്‍ തന്നെ.. ശരിക്കും..
ഷൂട്ടിങ് നടന്ന ദിവസങ്ങള്‍ ഇനിയും മറക്കാന്‍ ആവില്ല...
ഒരു സിനിമ എങ്ങിനെയാണ് രൂപപ്പെട്ടുവരുന്നത് എന്ന് ഞാന്‍ നേരിട്ട് കണ്ടു.. ഓരോ ദിവസവും ഓരോ അനുഭവം തന്നെ ആയിരുന്നു..
നിര്‍മ്മാതാവ് ശ്രീലാല്‍ ദേവരാജ് സാര്‍, ജഗദീഷ് സാര്‍, മഞ്ജു ആന്റി....
പിന്നെ ഞങ്ങള്‍ കുറേ കുട്ടികളും... ഓരോ ദിവസവും കടന്ന് പോയത് അറിഞ്ഞേയില്ല...
ഇന്നലെ അച്ഛന്‍ പറഞ്ഞു. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ ഹെഡ്മാസ്റ്ററിന്റെ എഡിറ്റിംഗ് കഴിഞ്ഞ് ഡബ്ബിങ് തുടങ്ങിയെന്നു..
ചിത്രം ഏപ്രില്‍ ആദ്യവാരം തിയേറ്ററില്‍ എത്തുമെന്നും അച്ഛന്‍ പറഞ്ഞു...
അങ്ങിനെ തിളക്കമുള്ള നക്ഷത്രങ്ങള്‍ ഏറെ നിറഞ്ഞ ആകാശത്ത്, ഈ ആകാശ് രാജിനും ഇനി ഒരിടം....
Content Highlights: Headmaster Movie, actor Akash Raj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..