ഹെഡ്മാറ്ററിൽ തമ്പി ആന്റണി
ലളിതമായ ഭാഷയില്‍, കൊച്ചു കൊച്ചു വാക്കുകളിലൂടെ സാധാരണ മനുഷ്യരുടെ വേദനയും നൊമ്പരവും പകര്‍ത്തിയ എഴുത്തുകാരന് ആയിരുന്നു കാരൂര്‍ നീലകണ്ഠപിള്ള. അദ്ദേഹത്തിന്റെ കഥകളിലൂടെ സ്കൂള്‍ അധ്യാപകരുടെ ജീവിതത്തിലെ നൊമ്പരക്കഴ്ചകള് മലയാളികള്‍ കണ്ടറിഞ്ഞു.
കാരൂരിന്റെ അനേകം അധ്യാപക കഥകളില്‍ ഏറെ പ്രസിദ്ധമായ ഒന്നാണ് പൊതിച്ചോര്‍. ഒരു സ്കൂള്‍ അധ്യാപകന്റെ ജീവിത അവസ്ഥ ഉള്ളുലയ്ക്കുന്ന തീഷ്ണതയോടെ അദ്ദേഹം വരച്ചിട്ട കഥ ആയിരുന്നു പൊതിച്ചോര്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നാംസാര്‍ എന്ന പേരില്‍ ഈ ചിത്രം നിര്‍മ്മിക്കുവാന്‍ സംവിധായകന് രാജീവ് നാഥ് ഒരു ശ്രമം നടത്തിയിരുന്നു. കഥ കേട്ട് ഇഷ്ട്ടപ്പെട്ട മോഹന്‍ലാല്‍, ചിത്രത്തിലെ കേന്ദ്ര കഥാ പാത്രമായ പ്രധാന അധ്യാപകനെ അവതരിപ്പിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ അത് മുന്നോട്ട് പോയില്ല,അതിന് ശേഷം ഇന്ദ്രന്‍സ് ആ വേഷത്തില്‍ എത്തിയെങ്കിലും അതും നടന്നില്ല. ഇപ്പോള്‍ ആ വേഷത്തില്‍ തമ്പി ആന്റണി എത്തുന്നു.
ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവ രാജ് നിര്‍മ്മിക്കുന്ന പുതിയ സിനിമ ഹെഡ്മാസ്റ്റര്, കാരൂരിന്റെ പൊതിച്ചോറിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ്. ഒന്നാം സാര്‍ എന്ന പേരില്‍ രാജിവ് നാഥും കെ.ബി വേണും ചേര്‍ന്ന് എഴുതിയ തിരക്കഥ തന്നെയാണ് ഇപ്പോള്‍ ഹെഡ്മാസ്റ്റര് എന്ന പേരില്‍ സിനിമയാവുന്നത്. തമ്പി ആന്റണി അവതരിപ്പിക്കുന്ന പ്രധാന അധ്യാപകന്റെ മകനായി ബാബു ആന്റണിയും, അമ്മയായി സേതു ലക്ഷ്മിയും അഭിനയിക്കുന്നു.
ജഗദീഷ്, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്, സഞ്ജു ശിവരാം, സുധീര്‍ കരമന, പ്രേംകുമാര്‍, മഞ്ജു പിള്ള, ദേവി,ആകാശ് രാജ്, ദേവനാഥ്,വേണു G വടകര എന്നിവര്‍ അഭിനയിക്കുന്നു.
തിരക്കഥ രാജീവ് നാഥ്, കെ.ബി വേണു. ക്യാമറ പ്രവീണ്‍ പണിക്കര്‍, എഡിറ്റിംഗ് ബീന പോള്‍, സംഗീതം-കാവാലം ശിവകുമാര്‍, ഗാനരചന- പ്രഭാ വര്‍മ്മ. ആലാപനം ജയചന്ദ്രന്, നിത്യ മാമ്മന്‍. തിരുവനന്തപുരത്തു ചിത്രീകരണം തുടരുന്ന ഹെഡ്മാസ്റ്റര് ഏപ്രില്‍ ആദ്യവാരം പ്രദര്‍ശനത്തിന് എത്തും.
Content Highlights: Head Master Movie, Thampi Antony, Babu Antony, Rajeev Nath, Pothichoru , Karoor Neelakanda Pilla
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..