ഹെഡ് മാസ്റ്ററിൽ തമ്പി ആന്റണി
ചാനല്‍ ഫൈവ്ന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിച്ച്, രാജീവ് നാഥ് സംവിധാനം ചെയുന്ന ഹെഡ്മാസ്റ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ജനുവരി 14 നാണ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചത്. ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഏറ്റവുമവസാന ഘട്ടത്തിലാണ്.
പ്രമുഖ എഴുത്തുകാരനായ കാരൂറിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചത്രാവിഷ്‌ക്കാരമാണ് ഹെഡ്മാസ്റ്റര്‍. അധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങള്‍, സ്വന്തം അനുഭവത്തിന്റെ ഉപ്പ് കൂടി ചേര്‍ത്ത് കാരൂര്‍ വരച്ചിട്ട കഥയാണ് പൊതിച്ചോറ്.
കെ.ബി വേണുവും രാജീവ് നാഥും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഹെഡ്മാസ്റ്ററില്‍, വിധിയോട് തോറ്റുപോയ പ്രധാന അധ്യാപകനായി തമ്പി ആന്റണിയും, അധ്യാപകന്റെ മകനായി ബാബു ആന്റണിയും അഭിനയിക്കുന്നു.
സഞ്ജു ശിവറാം, മഞ്ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, കഴക്കൂട്ടം പ്രേകുമാര്‍, സേതുലക്ഷ്മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും പ്രമുഖ വ്‌ളോഗറുമായ ആകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഗാനരചയിതാവ്- പ്രഭാ വര്‍മ്മ, സംഗീതം- കാവാലം ശ്രീകുമാര്‍, ഗാനങ്ങള്‍- ജയചന്ദ്രന്‍, നിത്യ മാമ്മന്‍, എഡിറ്റിംഗ്- ബീന പോള്‍, ക്യാമറ- പ്രവീണ്‍ പണിക്കര്‍, വസ്ത്രാലങ്കാരം- തമ്പി ആര്യനാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജീവ് കുടപ്പനകുന്ന്, മേക്കപ്പ്- ബിനു കരുമം, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- രാജന്‍ മണക്കാട്. .
Content Highlights: Head Master, Movie, Channel five, Babu Antony, Thampi Antony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..