റെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തില്‍ ഒരു പുതിയ സിനിമ ഒരുങ്ങുന്നു. ചാനല്‍ ഫൈവ്‌ന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിക്കുന്ന ഹെഡ്മാസ്റ്റര്‍. 75 വയസ്സ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തില്‍ ആര്‍ദ്ര പ്രണയത്തിന്റെ മധുരം സൂക്ഷിക്കുന്ന മലയാളത്തിന്റെ ഭാവ ഗായകന്‍ ജയചന്ദ്രന്‍,  തനതു നാടകങ്ങളുടെയും സംഗീതത്തിന്റെയും ആചാര്യന്‍ കാവാലം നാരായണ പണിക്കരുടെ മകന്‍ കാവാലം ശ്രീകുമാര്‍, പുതിയ തലമുറയിലെ പുതുശബ്ദമായ നിത്യ മാമ്മന്‍ എന്നിങ്ങനെ മലയാള സിനിമാ ലോകത്തെ മൂന്ന് തലമുറകള്‍ ഹെഡ്മാസ്റ്ററില്‍ ഒത്തുചേരുന്നു. 

കഴിഞ്ഞ തലമുറയിലെ അധ്യാപകരുടെ ദുരിത ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഹെഡ്മാസ്റ്റര്‍. പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്റെ പ്രസിദ്ധ കഥയായ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റര്‍. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് കാവാലം ശ്രീകുമാര്‍ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാര്‍ സംഗീതം ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് ഹെഡ്മാസ്റ്റര്‍.

രാജിവ് നാഥ് സംവിധാനം നിര്‍വഹിക്കുന്ന ഹെഡ്മാസ്റ്ററിന്റെ തിരക്കഥ രാജീവ് നാഥും, കെ.ബി വേണുവും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. വിധിയോട് തോറ്റുപോയ പ്രധാന അധ്യാപകനായി തമ്പി ആന്റണിയും, അധ്യാപകന്റെ മകനായി ബാബു ആന്റണിയും അഭിനയിക്കുന്നു. ക്യാമറ പ്രവീണ്‍ പണിക്കര്‍. എഡിറ്റിംഗ് ബീന പോള്‍, പി ആര്‍ ഓ -അജയ് തുണ്ടത്തില്‍. ജനുവരി 14 നു തിരുവനന്തപുരത്ത് ഹെഡ്മാസ്റ്ററിന്റെ ചിത്രീകരണം ആരംഭിക്കുന്നു.

Content Highlights: Head Master Movie, Jayachandran, Kaavalam sreekumar, Nithya Mammen, Babu Antony, Thampi Antony