'ഹിന്ദി ഒരു പ്രാദേശിക ഭാഷ മാത്രം'; അജയ് ദേവ്​ഗണിന്റെ വാദം പരിഹാസ്യമെന്ന് കുമാരസ്വാമി


ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങൾ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയിൽ മൊഴിമാറ്റി പ്രദർശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്​ഗണും ചോദിച്ചു.

അജയ് ദേവ്​ഗൺ, എച്ച്.ഡി. കുമാരസ്വാമി| ഫോട്ടോ: മാതൃഭൂമി

താരങ്ങൾ തമ്മിൽ സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന ചർച്ചകൾ എപ്പോഴും വാർത്തകൾക്കിടയാക്കാറുണ്ട്. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് കന്നഡ നടൻ കിച്ച സുദീപയും ബോളിവുഡ് താരം അജയ് ദേവ്​ഗണും നടത്തിയ സംവാദമാണ് ഇപ്പോഴത്തെ വാർത്തകൾക്കടിസ്ഥാനം. ഈ വിഷയത്തിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കിച്ചാ സുദീപയെ പിന്തുണച്ച് രം​ഗത്തെത്തിയതാണ് ഏറ്റവും പുതിയ സംഭവവികാസം.

ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങൾ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയിൽ മൊഴിമാറ്റി പ്രദർശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്​ഗണും ചോദിച്ചു. ഈ തർക്കത്തിലാണ് കുമാരസ്വാമി അഭിപ്രായവുമായി രം​ഗത്തെത്തിയത്. കിച്ചാ സുദീപ പറഞ്ഞതിൽ തെറ്റില്ലെന്നും നൂറ് ശതമാനം ശരിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അജയ് ദേവ്​ഗണിന്റേത് പരിഹാസ്യമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു.

കന്നഡയും തെലുങ്കും തമിഴും മലയാളവും മറാഠിയും പോലെ ഹിന്ദിയും അതിലൊരു ഭാഷയാണ്. ഇന്ത്യ നിരവധി ഭാഷകളുടെ ഉദ്യാനമാണ്. വർണ വൈവിധ്യങ്ങളുടെ നാടാണ്. അത് കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡിനെ മറികടന്ന് കന്നഡ സിനിമ വളരുകയാണെന്ന് അജയ് ദേവ്​ഗൺ മനസിലാക്കണം. നിങ്ങളുടെ ഫൂൽ ഔർ കാണ്ടേ എന്ന ചിത്രം ഒരു വർഷമാണ് ബം​ഗളൂരുവിൽ പ്രദർശിപ്പിച്ചത്. ഹിന്ദി അടിത്തറയായുള്ള കേന്ദ്രത്തിലെ രാഷ്ട്രീയ പാർട്ടികൾ പ്രാദേശിക ഭാഷകളെ തകർക്കാൻ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

കർണാടക തക് എന്ന വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ​ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാൻ ഇന്ത്യൻ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇതിന് ഹിന്ദിയിൽ ട്വീറ്റ് ചെയ്താണ് അജയ് ദേവ്​ഗൺ മറുപടി നൽകിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് എന്താണെന്ന് ഇനി നേരിൽക്കാണുമ്പോൾ നൽകാമെന്നും ഏതെങ്കിലും തരത്തിലുള്ള വിവാദം ഉയർത്തിവിടാനോ അല്ലായിരുന്നു താൻ ശ്രമിച്ചതെന്നും സുദീപയും പറഞ്ഞു.

Content Highlights: hd kumaraswamy on hindi national language row, ajay devgn, kicaha sudeep


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented