ചിത്രത്തിന്റെ പോസ്റ്റർ, രാം ചരൺ | photo: facebook/jr ntr, twitter/@hca
അന്താരാഷ്ട്ര പുരസ്‌കാരനിറവിലാണ് ജൂനിയര്‍ എന്‍.ടി.ആര്‍., രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആര്‍'. ഏറ്റവുമൊടുവിലായി ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്‌സി(HCA)ലും ചിത്രം നേട്ടം കൊയ്തു.
മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കിയിരുന്നു. രാജമൗലി, രാംചരണ്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നുവെങ്കിലും ജൂനിയര്‍ എന്‍.ടി.ആര്‍ ഉണ്ടായിരുന്നില്ല.
ജൂനിയര്‍ എന്‍.ടി.ആറിനെ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്‌സിലേക്ക് ക്ഷണിച്ചില്ലെന്നാരോപിച്ച് താരത്തിന്റെ ചില ആരാധകര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍
എച്ച്.സി.എ.യെ ടാഗ് ചെയ്തുകൊണ്ടാണ് ഇക്കൂട്ടര്‍ പ്രതിഷേധമറിയച്ചത്.
ഒടുവിലിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്‍. തങ്ങള്‍ ജൂനിയര്‍ എന്‍.ടി.ആറിനെ ക്ഷണിച്ചിരുന്നുവെന്നും പക്ഷേ അദ്ദേഹം ഇന്ത്യയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നുവെന്നും എച്ച്.സി.എ പറഞ്ഞു. അധികം വൈകാതെ ജൂനിയര്‍ എന്‍.ടി.ആര്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്റെ പ്രതികരണം.
ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കവെയാണ് ഹോളിവുഡ് ക്രിട്ടിക്സ് അവാര്‍ഡ് രാജമൗലി ചിത്രത്തെ തേടിയെത്തിയത്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. നേരത്തെ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം പുരസ്‌കാരം നേടിയിരുന്നു.
Content Highlights: HCA Issues Statement for NTR Jr.absence in Hollywood Critics Association Ceremony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..