'ഹയ'യിലൂടെ നായികയാകാന്‍ ചൈതന്യ പ്രകാശ്


ചൈതന്യ പ്രകാശ് രൺബീറിനൊപ്പം, ഹയ എന്ന ചിത്രത്തിൽ ചൈതന്യ പ്രകാശ്‌

ഇന്‍സ്റ്റാഗ്രാം വീഡിയോകളിലൂടെ സുപരിചിതയായ ചൈതന്യ പ്രകാശ് സിനിമയിലേക്ക്. ഹയ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ ' ഒരു ക്യാമ്പസ് ത്രില്ലര്‍ ചിത്രമാണ്. പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു ശ്രദ്ധേയനായ വാസുദേവ് സനല്‍ തന്റെ പുതിയ ചിത്രമായ 'ഹയ'യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്ക് അവസരം നല്‍കുകയാണ്.

മാധ്യമ പ്രവര്‍ത്തകനായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്. ജിജു സണ്ണി ചായാഗ്രാഹണവും അരുണ്‍ തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരന്‍ വരുണ്‍ സുനിലാണ് സംഗീത സംവിധായകന്‍

തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ചൈതന്യ പ്രകാശ് ഇന്‍സ്റ്റാഗ്രാം റീല്‍സ് വീഡിയോകളിലൂടെ ആണ് ശ്രദ്ധേയയാകുന്നത്. അടുത്തിടെ ബോളിവുഡ് താരം രണ്‍ബിര്‍ കപൂറിന്റെ ചിത്രമായ 'ഷംശേര' യുടെ പ്രൊമോഷന്‍ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ.

Content Highlights: Haya Movie, chaithanya prakash, Film Debut, Instagram model, content Creator,

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented