ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായി; കോള്‍ട്രേയ്‌ന്റെ മരണ കാരണം പുറത്ത് 


ഹാരി പോട്ടര്‍, ജെയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരത്തിന് നേരത്തേ തന്നെ അമിത വണ്ണവും ടൈപ്പ്-2 പ്രമേഹവുമുണ്ടായിരുന്നു.

ഫോട്ടോ | AFP, Screengrab

ലണ്ടന്‍: ഹാരി പോട്ടര്‍ സിനിമാ താരം റോബി കോള്‍ട്രേയ്‌ന്റെ മരണകാരണം പുറത്ത്. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് യു.കെ.യിലെ വിവിധ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തത്തിലും ശ്വാസകോശത്തിലുമുള്ള അണുബാധ, ഹൃദയസ്തംഭനം എന്നിവയാണ് മരണ കാരണമെന്നാണ് റോബി കോള്‍ട്രേയ്‌ന്റെ മരണ സര്‍ട്ടിഫിക്കറ്റിലുള്ളത്.

ഹാരി പോട്ടര്‍, ജെയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരത്തിന് നേരത്തേ തന്നെ അമിത വണ്ണവും ടൈപ്പ്-2 പ്രമേഹവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14-ന് സ്‌കോട്ട്‌ലന്‍ഡിലെ ആശുപത്രിയിലായിരുന്നു റോബി കോള്‍ട്രേയ്‌ന്റെ അന്ത്യം. എന്നാൽ അന്ന് മരണകാരണം പുറത്തുവിട്ടിരുന്നില്ല. 72 വയസ്സായിരുന്നു.



മരണത്തില്‍ അനുശോചനമറിയിച്ച് ഹാരി പോട്ടര്‍, ജെയിംസ് ബോണ്ട് സിനിമകളിലെയടക്കമുള്ള സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ഹാരി പോട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോകത്തെമ്പാടും നിരവധി ആരാധകരെയാണ് റോബി കോള്‍ട്രേയ്ന്‍ സ്വന്തമാക്കിയത്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എട്ടു ഹാരി പോട്ടര്‍ ചിത്രങ്ങളുടെയും ഭാഗമായി അദ്ദേഹം.

പ്രമുഖ ബ്രിട്ടിഷ് ടെലിവിഷന്‍ സീരീസായ ക്രാക്കറിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ക്രാക്കറിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ബ്രിട്ടീഷ് ടെലിവിഷന്‍ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ജെയിംസ് ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ ചിത്രങ്ങള്‍.

Content Highlights: harry potter star Robbie Coltrane Cause Of Death Revealed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented