എമ്മ വാട്ട്‌സൺ| Photo: AFP
ഹാരി പോട്ടര്‍ സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ നടി എമ്മ വാട്ട്‌സണ്‍ അഭിനയം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകന്‍ ലിയോ റോബിന്‍ട്ടണുമായുള്ള എമ്മയുടെ വിവാഹം നിശ്ചയിച്ചുവെന്നും കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണെന്നും ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് തൊട്ടുപിന്നാലെ താരത്തിന്റെ മാനേജര്‍ പ്രതികരണവുമായി രംഗത്ത് വന്നു. എമ്മയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമല്ലാത്തതുകൊണ്ട് അഭിനയം നിര്‍ത്തിയെന്ന് വിചാരിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. വാര്‍ത്തകളോട് എമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും എമ്മ സജീവമല്ല.
30-കാരിയായ എമ്മ 2001-ലാണ് സിനിമയിലെത്തിയത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 10 വയസ്സായിരുന്നു പ്രായം. ഹാരി പോട്ടര്‍ സീരീസില്‍ ഉടനീളം ഹെമാനി ഗ്രാഗര്‍ എന്ന കഥാപാത്രത്തെയാണ് എമ്മ അവതരിപ്പിച്ചത്. 2011-ല്‍ പുറത്തിറങ്ങിയ ദ വീക്ക് ഇന്‍ മരിലിന്‍, നോവാ, കൊളോണിയ, റിഗ്രെഷന്‍, ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്, ദ സര്‍ക്കില്‍, ലിറ്റില്‍ വുമണ്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
Content Highlights: Harry Potter' Fame Emma Watson QUITS Acting to Leo Robinton
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..