-
ഏറെ ആരാധകരുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്. അകം എന്ന മ്യൂസിക് ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഹരീഷ് ആരാധകര്‍ക്ക് പ്രിയങ്കരനായിത്തീര്‍ന്നത് ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളിലൂടെയാണ്.
പഴയ ഗാനങ്ങളുടെ 'ഹരീഷ് ശിവരാമകൃഷ്ണന്' വേര്‍ഷന്‍ ഉണ്ടാക്കുന്ന ഓളം പലപ്പോഴും ചര്‍ച്ചയാവാറുമുണ്ട്. എന്നാല്‍ ഇതിനൊപ്പം തന്നെ അദ്ദേഹത്തിന് വിമര്‍ശകരും നിരവധിയാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളെല്ലാം വലിച്ചുനീട്ടി നശിപ്പിക്കുകയാണ് എന്നാണ് ചിലരുടെ ആരോപണം. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയായി സെല്‍ഫ് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്.
ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി. ബന്ധപ്പെടുക : എലാസ്റ്റിക് ഏട്ടന് ഷൊറണൂര്‍.
ഹരീഷിന്റെ പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിന് താഴെയും വിമര്ശനവുമായെത്തിയവര്ക്കും ഹരീഷ് മറുപടി നല്‍കുന്നുണ്ട്.
എന്ത് കൊണ്ട് സ്വന്തമായി പാട്ടുകള്‍ ചെയ്ത വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നില്ല എന്ന് ചോദിച്ച ആരാധകനോട് താന്‍ സ്വന്തമായി നിരവധി ഗാനങ്ങള്‍ അകം ബാന്‍ഡിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നും കവര്‍ ഗാനങ്ങള്‍ ചെയ്യാന്‍ സ്വന്തമായി കംപോസ് ചെയ്തിരിക്കണമെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു ഗാനമേള കലാകാരനോട് എന്നെങ്കിലും സ്വന്തമായി ഗാനങ്ങള്‍ ആലപിക്കാന്‍ ആവശ്യപ്പെടാറുണ്ടോ എന്നും ഹരീഷ് ചോദിക്കുന്നു .
'ആരോ ചെയ്തു വെച്ചത് വലിച്ച് നീട്ടുമ്പോഴാണ് വിമര്‍ശനം ഉണ്ടാവുന്നത് ഇവരുടെ ഒക്കെ വായടയ്ക്കാന്‍ സ്വന്തമായൊന്നു ചെയ്തു കാണിക്കൂ' എന്ന് പറഞ്ഞ ആരാധകനോട് ഹരീഷിന്റെ മറുപടി ഇങ്ങനെയാണ്-'ഇക്കണക്കിനു ത്യാഗരാജ കൃതി ഒന്നും പാടാന്‍ പറ്റില്ലല്ലോ? സ്വാതിതിരുനാള്‍ കൃതി ദാസേട്ടന് സിനിമയില്‍ പാടുമ്പോ കല്ലറയില്‍ നിന്നു മഹാരാജാവ് എണീറ്റ് വന്നു മണ്ടക്ക് മേടും എന്ന് പറഞ്ഞ പോലെ ആയി... ഏതു പാട്ടും ഇലാസ്റ്റിക് ഏട്ടന് സമമാണ്... പാടണം എന്ന് തോന്നിയാ പാടും'
Content Highlights : Harish Sivaramakrishnan self troll on criticisms cover Version of Movie Songs Agam Band
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..