പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രം കാണുന്നതിനിടെ തിയ്യറ്ററില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ടുവെന്ന് ടെലവിഷന്‍ അവതാരകയും നടിയുമായ ഹരി തേജ. ഫെയ്സ്ബുക്കിലൂടെയാണ് ഹരി തേജയുടെ വെളിപ്പെടുത്തല്‍. പൊട്ടിക്കരഞ്ഞാണ് നടി തിയ്യറ്ററിൽ തനിക്ക് നേരിടേണ്ടിവന്ന അനുഭവം വിവരിച്ചത്.
കുടുംബത്തോടൊപ്പമാണ് ഹരി തേജ ചിത്രം കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന് അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി. അവരുടെ മകളുടെ അടുത്ത് ഹരിയുടെ അച്ഛന് ഇരിക്കുന്നതായിരുന്നു വിഷയം. തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി തന്നെ ചൊടിപ്പിച്ചുവെന്ന് ഹരി പറയുന്നു.
നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല- ഇതായിരുന്നു സ്ത്രീയുടെ പ്രതികരണമെന്ന് ഹരി പറയുന്നു.
എന്റെ മുന്പില് വച്ച് കുടുംബത്തെ അപമാനിച്ചത് സഹിക്കാനായില്ല. ഞാന്‍ ഇപ്പോള്‍ നടിയായത് എന്റെ കഠിനാധ്വാനം മൂലമാണ്. അതു ആരുടെയും ഔദാര്യമല്ല- ഹരി കൂട്ടിച്ചേര്‍ത്തു.
കുച്ചുപ്പുഡി നര്‍ത്തകിയായ ഹരി ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്ക്രീനില്‍ എത്തുന്നത്. തുടര്‍ന്ന് ബിഗ് ബോസ് തെലുഗിലും പങ്കെടുത്തു.
ഡി.ജെ ധ്രുവജനാര്ദ്ദനം, ദമ്മു, രാജാ ഗ്രേറ്റ് സംഘം തുടങ്ങിയയാണ് ഹരി വേഷമിട്ട ചിത്രങ്ങള്‍
Content Highlights: Hari Teja breaks down as a woman makes derogatory comment on celebs mahanati