പി.ബാലചന്ദ്രൻ, ഹരീഷ് പേരടിയും ബേസിലും
മലയാളത്തിന് സൂപ്പര്‍ ഹീറോയെ സമ്മാനിച്ച മിന്നല്‍ മുരളി പ്രേക്ഷക ഹൃദയം കവര്‍ന്നിരിക്കുകയാണ്. സൂപ്പര്‍ ഹീറോയുടെ അതിമാനുഷിക പ്രകടനങ്ങള്‍ക്കൊപ്പം ചിത്രത്തിലെ വൈകാരിക രംഗങ്ങളും പ്രേക്ഷകരുടെ മനസ്സും കണ്ണും നിറച്ചിരിക്കുകയാണ്.
ചിത്രത്തില്‍ നായകനായ ജെയ്‌സണിന്റെ വളര്‍ത്തച്ഛനായി അഭിനയിച്ചിരിക്കുന്നത് അന്തരിച്ച നടന്‍ പി.ബാലചന്ദ്രനാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു മിന്നല്‍ മുരളി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പി. ബാലചന്ദ്രന്‍ വിടപറയുന്നത്.
ചിത്രത്തില്‍ ബാലചന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അഭിനേതാവ് ഹരീഷ് പേരടിയാണ്. നാടകത്തിലും സിനിമയിലും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുളള ബാലചന്ദ്രന് ശബ്ദം കൊടുക്കാനായത് അദ്ദേഹത്തിനുളള ഗുരുദക്ഷിണയായി മാറിയിരിക്കുകയാണെന്ന് പറയുകയാണ് ഹരീഷ് പേരടി.
എന്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ...
Posted by Hareesh Peradi on Sunday, 26 December 2021
"എന്റെ നാടക രാത്രികളില്‍ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരുസ്ഥാനീയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കൂടിയായി മാറി.."- ഹരീഷ് പേരടി കുറിക്കുന്നു.
പി.ബാലചന്ദ്രന്റെ വര്‍ക്കി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlights: Hareesh Peradi writes about P. Balachandran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..