ടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ചും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയെ വിമര്‍ശിച്ചും രംഗത്ത് വന്ന ശ്രീനിവാസനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. 240ത് കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോള്‍ കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങളാണ് ഇതെല്ലാമെന്നും അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇത് മനസ്സിലാകുമെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഞാന്‍ കണ്ട മലയാള സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളില്‍ രണ്ടെണ്ണം വടക്ക്‌നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ്. എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പര്‍ഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികള്‍ എന്നെ ഉള്‍കാഴചയില്ലാത്ത മദ്ധ്യവര്‍ഗ്ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം. കാരണം ഞങ്ങള്‍ കൃത്യമായി ടാക്‌സും അടക്കാറുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ച്ചെയാറുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ഡബ്ല്യൂ.സി.സിയുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോള്‍ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്... പിന്നെ സ്വന്തം പേരില്‍ 240ത് കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍.... നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത് ... അരി തന്നെയാണ് തിന്നുന്നത്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പരാമര്‍ശം. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. താനറിയുന്ന ദിലീപ് ഇത്തരത്തിലുള്ള ഒരു കാര്യത്തിന് ഒന്നര കോടിയല്ല ഒന്നര പൈസ പോലും ചെലവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂ.സി.സി യുടെ ആവശ്യകത എന്താണെന്നും അവര്‍ ചെയ്യുന്നത് എന്താണെന്നും തനിക്ക് മനസ്സിലാകുന്നില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Hareesh Peradi support actor sreenivasn's criticism against wcc, remark on dileep case