ഹരീഷ് പേരടി | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
സിനിമാ തിയേറ്ററുകൾ പരീക്ഷണാർത്ഥം ആഴ്ചയിൽ ഒരു ദിവസം നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യവുമായി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിലൂടെയാണ് തിയേറ്ററുടമകളോട് അദ്ദേഹം ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. നാടകക്കാർ റെഡിയാണെന്നും അദ്ദേഹം കുറിച്ചു.
മലയാള സിനിമകൾ തിയേറ്ററിൽ കാണാൻ ആളില്ല എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റർ ഉടമകളോട് ഒരു ചോദ്യം എന്ന മുഖവുരയോടെയാണ് ഹരീഷ് പേരടി കുറിപ്പ് തുടങ്ങുന്നത്. ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തിയേറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലിസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും. നാടകക്കാർ റെഡിയാണ്. എന്ന് അദ്ദേഹം എഴുതുന്നു. ടിക്കറ്റ് എടുത്ത് ആളുകൾ നാടകം കാണാൻ തുടങ്ങിയാൽ നാടകക്കാരും നികുതിദായകരായി മാറും. ഏത് സർക്കാറും പിന്നാലെ വന്നോളും. ധൈര്യമുള്ള തിയേറ്ററുടമകൾ മറുപടി തരണമെന്നും പേരടി എഴുതുന്നു.
Content Highlights: hareesh peradi's question to cinema theatre owners, dramas in cinema theatres
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..