സിനിമകളില്‍ പലപ്പോഴും ദളിതരുടെ ജീവിതത്തിനോ കഥകള്‍ക്കോ സ്ഥാനം നല്‍കുന്നില്ലെന്ന് നടന് ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കലാഭവന്‍ മണിയുടെ ജീവിതമാണ് ഹരീഷ് ഇതിനു ഉദാഹരണണായി ചൂണ്ടിക്കാട്ടിയത്. മണി നായകനായപ്പോള്‍ ആ ചിത്രങ്ങളെ മണി സിനിമകള്‍ എന്ന പേരില്‍ സംവരണ സിനിമകളായി കണക്കാക്കപ്പെടുകയാണ് ചെയതതെന്ന് അദ്ദേഹം കുറിയ്ക്കുന്നു.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
നായകന് ഹിന്ദുവാണെങ്കില്‍ നായരായിരിക്കും. ക്രിസ്ത്യാനിയാണെങ്കില്‍ കത്തോലിക്കനായിരിക്കും. മുസ്ലിമാണെങ്കിലും സ്ഥിതി ഇതുതന്നെ വെളുത്ത നിറമുള്ള തറവാടി. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമൊന്നും കഥയുമില്ലാ ജിവിതവുമില്ലാ സിനിമയില്‍. ഇനി എപ്പോഴെങ്കിലും ഇവന്റെ കഥ പറയാന്‍ ആരെങ്കിലും തയ്യാറായാല്‍ വെളുത്ത സവര്‍ണ്ണനായ താരത്തെ കരിപൂശി ദളിതനാക്കും.
സകലകലാവല്ലഭനായ കലാഭവന്‍ മണിക്ക് ഹാസ്യ നടനായി ഏല്ലാ സവര്‍ണ്ണ സിനിമകളിലും സ്ഥാനമുണ്ടായിരുന്നു. പക്ഷേ മണി നായകനായപ്പോള്‍ അതിനെ മണി സിനിമകള്‍ എന്ന പേരില്‍ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടു. എന്നാല്‍ എല്ലാ സവര്‍ണ സിനിമകളും കോടി ക്ലബില്‍ കയറണമെങ്കില്‍ 60 ശതമാനത്തിലും അധികമുള്ള പാവപ്പെട്ട ദളിതന് ടിക്കറ്റെടുത്ത് തിയ്യറ്ററില്‍ കയറണം.
Content Highllights: Hareesh Peradi, Marginalization of Dalit in Cinema, Kalabhavan Mani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..