-
മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. സിനിമയിലെ പൃഥ്വിയുടെ രൂപം വച്ച് ഭാവനയില്‍ മെനഞ്ഞെടുത്ത പോസ്റ്ററുകളുമായി ആരാധകരും രംഗത്തു വരുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനം വരുമ്പോഴേക്കും ആവേശഭരിതരായി 'തള്ളുകള്‍' ഇറക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മലബാര്‍ പശ്ചാത്തലത്തിലുള്ള സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്നു പറഞ്ഞവരോട് പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ എന്ന് ചോദിക്കട്ടെയെന്നും ഹരീഷ് കുറിക്കുന്നു. സിനിമയെ കലാകാരന്റെ ആവിഷ്‌കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കണമെന്നും ഹരീഷ് പറയുന്നു.
മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?...പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?...കുഞ്ഞാലി മരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംഗ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്...കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു...ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്... സിനിമയെ കലാകാരന്റെ ആവിഷ്‌കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുക...
ആരാധകര്‍ പുറത്തിറക്കുന്ന പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതില്‍ പ്രതികരിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും രംഗത്തു വന്നിട്ടുണ്ട്. ആദ്യം സിനിമ ഇറങ്ങട്ടെയെന്നും അതുവരെ കാത്തിരിക്കൂവെന്നുമാണ് മിഥുന്‍ പറയുന്നത്.
'സിനിമയെ ആര്‍ക്കാണ് പേടി?? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്..' മിഥുന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും ആഷിക് അബു പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ പൃഥ്വിരാജിനെതിരെ കടുത്ത സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..