-
നടന് വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി. 'ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഹരീഷിന്റെ പോസ്റ്റ്. വിജയ്യുടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത നടന് വിജയിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുമ്പോള്‍ വന്‍ പിന്തുണയുമായി സിനിമാതാരങ്ങളടക്കമുള്ള ആരാധകര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമ്പയിനുകളും തുടരുന്നു.
'വി സ്റ്റാന്‍ഡ് വിത്ത് വിജയ്' എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ്. ഈ ഹാഷ്ടാഗില് ഇതുവരെ ഉണ്ടായിരിക്കുന്നത് തമിഴനാട്ടിലും കേരളത്തിലുമടക്കം ലക്ഷക്കണക്കിന് ട്വീറ്റുകളാണ്.
അതേസമയം സിനിമക്ക് അകത്തും പുറത്തും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് ഈ റെയ്ഡ് എന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മുന്നോട്ട് വന്ന രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ വിജയിന്റെ പല സിനിമകള്‍ക്കും കോടതി കയറേണ്ടി വന്നു. പലതിന്റെയും റിലീസുകള്‍ മാറ്റിവച്ചു, ചിലതിലെ സംഭാഷണങ്ങള്‍ നീക്കം ചെയ്തു. നോട്ട് നിരോധനം, ജിഎസ്ടി, എന്നിവയ്ക്കെതിരേയുള്ള സംഭാഷണങ്ങളുടെ പേരില്‍ മെര്‍സല്‍ എന്ന ചിത്രം വിവാദമായിരുന്നു. പല ചിത്രങ്ങള്‍ക്കെതിരേയും ബിജെപിയും അണ്ണാ ഡിഎംകെയും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരാധകര്‍ക്കിടയില്‍ ആക്ഷേപം ഉയരുന്നത്.
2015-ലും ഇത്തരത്തില്‍ താരത്തിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പുലി എന്ന സിനിമയുടെ കണക്കുകളില്‍ ക്രമക്കേടുണ്ട് എന്നാരോപിച്ചായിരുന്നു അത്. എന്നാല്‍ പിന്നീട് താരത്തിന് ആദായനികുതി വകുപ്പ് ക്ലീന്‍ചിറ്റ് നല്കി.
Content Highlights : hareesh peradi fb post with vijay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..