പാര്‍വതിയും വിനായകനും കഴിവ് തെളിയിച്ച അഭിനേതാക്കളാണെന്നും എന്നിട്ടും ഇരുവരും നായികാനായകന്മാരായി എന്തുകൊണ്ട് ഒരു സിനിമ ഉണ്ടാവുന്നില്ലെന്നും നടന് ഹരീഷ് പേരടി. ഇതിന് കാരണം സവര്‍ണ്ണ കള്ളത്തരമാണെന്നാണ് പേരടി അഭിപ്രായപ്പെടുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പേരടിയുടെ ആരോപണം.
പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗം. വിനായകന് നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. നമ്മുടെ പൊതുബോധം അത്രയും ചീഞ്ഞളിഞ്ഞതാണെന്നും പേരടിയുടെ പോസ്റ്റില്‍ പറയുന്നു
പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പാര്‍വതിയും വിനായകനും നല്ല നടി നടന്മാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി ... എന്നിട്ടും ഇവര്‍ രണ്ടു പേരും നായിക നായകന്മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?...
ഇതാണ് നമ്മള് മലയാളികളുടെ കള്ളത്തരം ... പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം ... പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗം...
വിനായകന് നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ....ഈ പോസ്റ്റ് വായിച്ച ഒരുത്തന് വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് ... അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും... അത് പിന്നിട് ആവര്‍ത്തിക്കില്ല... അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം ...
Content Highlights : Hareesh Peradi Facebook Post On Parvathy and Vinayakan