-
നടൻ മോഹൻലാലിന്റെ സ്നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചും നടൻ ഹരീഷ് പേരടി. കൊറോണ ഭീതിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ സഹപ്രവർത്തകരെ വിളിച്ച് സുഖവിവരങ്ങൾ തിരക്കാറുണ്ട്. അക്കൂട്ടത്തിൽ മോഹൻലാലിന്റെ വിളി ഹരീഷ് പേരടിയെയും തേടിയെത്തി.
റെഡ് ചില്ലിസ്, ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട്. പുതിയ വിടിന്റെ താമസത്തിന് എത്താൻ പറ്റിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നുവെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി...റെഡ്ചില്ലിസ്, ലോഹം, പുലിമുരുകൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ ...പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു...
അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് ...എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു.....
Content Highlights: Hareesh Peradi facebook post on Mohanlal love and care during Lock down Covid19 Movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..