-
കൊറോണ ബാധയെ പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഒരു നാട് മുഴുവൻ തളർന്ന് പോകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുന്ന ചങ്കുറപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തണമെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറച്ചു നാളുകൾക്ക് മുൻപ് ആഷിക് അബു സംവിധാനം ചെയ്ത വെെറസ് എന്ന സിനിമയെ വിമർശിച്ച് ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു. കേരളത്തിന്റെ നിപ്പ പ്രതിരോധ പോരാട്ടത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കാത്തത് ശരിയായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കൊറോണയെ ചെറുക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ കാണുമ്പോൾ ബുദ്ധിയുള്ളവർക്ക് അതിന് പിന്നിലെ കാരണം മനസ്സിലാകുമെന്ന് ഹരീഷ് പേരടി കൂട്ടിച്ചേർത്തു.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ഇതു കൊണ്ടാണ് ഇടക്കിടക്ക് ഈ മനുഷ്യനെ പററിയെഴുതി പോവുന്നത്...വൈറസ് സിനിമ കണ്ടപ്പോൾ സഖാവിനെ പരാമർശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാൻ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോ മനസ്സിലായിക്കാണും
ഇങ്ങിനെയെഴുതുന്ന ഞങ്ങളാരും ഇദ്ദേഹത്തിന്റെ ആരാധകരല്ല...സത്യം പറയുന്നു എന്ന് മാത്രം...ഒരു നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മൾ രേഖപ്പെടുത്തിയേ പറ്റു... സിനിമയായാലും, നാടകമായാലും, ചരിത്രമായാലും... അന്താരാഷ്ട്ര മാധ്യമങ്ങൾ സഖാവിന്റെ പുതുചലനങ്ങളെ സൂക്ഷമതയോടെ നിരീക്ഷിക്കുമ്പോൾ ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായിമാറുകയാണ്....നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി.. മുണ്ടയിൽ കോരന്റെ മകൻ.. പിണറായി വിജയൻ ... ലാൽ സലാം സഖാവെ...
Content Highlights: Hareesh Peradi appreciate Pinarayi Vijayan, talks about criticism on Virus Movie, Corona Outbreak, Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..