പ്രണയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു- ഹരീഷ് പേരടി


ഹരീഷ് പേരടി, കൊല്ലപ്പെട്ട ഷാരോൺ, വിഷ്ണുപ്രിയ

പ്രണയം എന്തെന്ന് ശരിയായി മനുഷ്യര്‍ പഠിക്കേണ്ടത് അത്യവശ്യമാണെന്ന് നടന്‍ ഹരീഷ് പേരടി. കണ്ണൂരില്‍ വിഷ്ണു പ്രിയ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതും തിരുവനന്തപുരത്ത് ഷാരോണ്‍ രാജ് കൊല്ലപ്പെട്ട സംഭവവും ചൂണ്ടിക്കാട്ടിയാണ് നടന്‍ പ്രതികരണം. പ്രണയം എന്തെന്ന് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരീഷ് പേരടിയുടെ കുറിപ്പ്



പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടികൊല്ലുന്നു... പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു...പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...പ്രണയം രാഷ്ട്രിയമാണ്...അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു...പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല...പ്രണയത്തെ പഠിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ ആധുനിക മനുഷ്യനാവുന്നുള്ളു...ശാസ്ത്രത്തെ മനസ്സിലാക്കാന്‍ പോലും പ്രണയം അത്യാവിശ്യമാണ്...ദൈവവും ദൈവവമില്ലായമയും പ്രണയമാണ്...പ്രണയമില്ലാതെ മനുഷ്യന്‍ എന്ന ജന്തുവിന് ജീവിക്കാന്‍ പറ്റില്ലാ...പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍,അവള്‍ പഠിച്ചേ പറ്റു...പ്രണയം പഠിക്കാത്തവന് പ്രണയിക്കാന്‍ അവകാശമില്ലാ എന്നും അവന്‍,അവള്‍ പഠിച്ചേ മതിയാകു.

Content Highlights: Hareesh Peradi actor about sharon Kannur Vishnupriya muder, Greeshma Shyamjith


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented