Photo | Facebook, Shane Nigam
ഷെയ്ൻ നിഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രത്തിന് അഭിനന്ദനങ്ങളുമായി നടൻ ഹരീഷ് പേരടി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കൽ ഹൊറർ ത്രില്ലറാണ്. ഇത് ഭൂതകാലമല്ല, ഷെയ്ൻ നിഗം എന്ന നടന്റെ ഭാവികാലമാണെന്ന് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്
ഇത് ഭൂതകാലമല്ല..ഷെയ്ൻ നിഗം എന്ന നടന്റെ ഭാവികാലമാണ്...കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു...ഷെയ്ൻ..നിന്റെ കൂടെ മറ്റൊരു പടത്തിൽ അഭിനയം പങ്കുവെക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു...
രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്...കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങൾ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..രാഹുൽ എന്ന സംവിധായകൻ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് ...ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈർഘ്യമാണ്...ചില കഥാപത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകൾ വല്ലാതെ ആകർഷിച്ചു...പ്രേതം..ഈ സിനിമയുടെ കഥാബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ...അതുകൊണ്ട്തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണിസിനിമ...ആശംസകൾ
ഓടിടി റിലീസായെത്തിയ ചിത്രത്തിൽ സൈജു കുറുപ്പ്, മഞ്ജു പത്രോസ്, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയ്‌നിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Content Highlights : Hareesh Peradi about Shane Nigam Revathy Movie Bhoothakalam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..