ഹാസ്യവേഷങ്ങളിൽ തിളങ്ങിയ നടൻ ഹരീഷ് കണാരൻ ഇതാദ്യമായി നായകനാവുന്നു. നവാഗതനായ ബിജോയ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശനിയാഴ്ച വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറി കോമ്പൗണ്ടിൽ തുടക്കമായി. ഷീനാ ജോണും സന്ധ്യാ ഹരീഷും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു.

സംവിധായകൻ അക്കു അക്ബർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. എൻ.എം. ബാദുഷ ഫസ്റ്റ് ക്ലാപ്പ് നൽകി. മോൻസ് ജോസഫ് എം.എൽ.എ, രമേഷ് പിഷാരടി എന്നിവർ ആശംസകൾ നേർന്നു. ഹരീഷ് കണാരൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു. ചാനൽ അവതാരകയായ ​ഗോപികയാണ് നായിക. അജു വർഗീസ്, സലിം കുമാർ, ജോണി ആൻ്റണി, ധർമ്മജൻ ബൊൾഗാട്ടി, നിർമ്മൽ പാലാഴി, ഇടവേള ബാബു, സരയു, സീനത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സംവിധായകൻ ബിജോയ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു.  ബിജോയ് ജോസഫ് കഥയും പോൾ വർഗീസ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. കലാസംവിധാനം - ത്യാഗു തവനൂർ. മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ. കോസ്റ്റ്യും ഡിസൈൻ - ലിജി പ്രേമൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ.  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -  അഭിലാഷ് അർജുൻ. പ്രൊഡക്ഷൻ കൺട്രോളർ -  റിച്ചാർഡ്. പി.ആർ.ഒ - വാഴൂർ ജോസ്. വെള്ളൂർ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

Content Highlights: Hareesh Kanaran, Hareesh Perumanna new malayalam movie as hero, location news