Photo | Facebook, Hareesh Kanaran
കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ ഹരീഷ് കണാരൻ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഉല്ലാസപൂത്തിരികൾ. കോമഡി എന്റർടെയ്നറായി ഒരുക്കുന്ന ചിത്രം നവാഗതനായ ബിജോയ് ജോസഫ് ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ജമിനി സ്റ്റുഡിയോസിന്റെയും റിയോണ റോസ് പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മനോജ് പിള്ള ചായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പോൾ വർഗീസ് ആണ് തിരക്കഥ,അബി സാൽവിൻ തോമസ് ആണ് ഗാനങ്ങൾ ഒരുക്കുന്നത്
ജമിനി സ്റ്റുഡിയോസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ജോജു ജോർജ്, സൗബിൻ ഷാഹിർ, അജു വർഗീസ്, സലിം കുമാർ, ജാഫർ ഇടുക്കി, ധർമജൻ ബോൾഗാട്ടി നിർമൽ പാലാഴി, ഗോപിക എന്നിവരാണ് പ്രധാന താരങ്ങൾ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബിജു തോരണതേൽ, കോ പ്രൊഡ്യൂസർ -ഷീന ജോൺ &സന്ധ്യ ഹരീഷ്,ആർട്ട് ഡയറെക്ഷൻ -ത്യാഗു,കോസ്റ്റും - ലിജി പ്രേമൻ,മേക്കപ്പ് - ഹസൻ വണ്ടൂർ,ഗാന രചന - ബി കെ ഹരി നാരായൺ, പ്രൊഡക്ഷൻ കണ്ട്രോളർ -റീചാർഡ് & അഭിലാഷ് അർജുനൻ,സൗണ്ട് മിക്സിങ് - അജിത് എ ജോർജ്,ചീഫ് അസോസിയേറ്റ് ഡയറക്റ്റർ -ഷിബു രവീന്ദ്രൻ, അഡീഷനൽ റൈറ്റിംഗ് -നിഖിൽ ശിവ,സ്റ്റിൽസ് -ശ്രീജിത്ത് ചെട്ടിപടി,അസോസിയേറ്റ് ഡയറെക്ടർ -നിയാസ് മുഹമ്മദ്,ഡിസൈൻ - റോസ് മേരി ലിലു, മാർക്കറ്റിംഗ് & മീഡിയ മാനേജ്മെന്റ് - എന്റർടൈൻമെന്റ് കോർണർ
Content Highlights:
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..