കോഫി വിത്ത് കരണ്‍ ഷോയിൽ പങ്കെടുത്ത് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും വിവാദത്തില്‍ അകപ്പെട്ടതില്‍ ആദ്യമായി പ്രതികരിച്ച് പരിപാടിയുടെ അവതാരകനും സംവിധായകനുമായ കരണ്‍ ജോഹര്‍. പരിപാടിയില്‍ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമായിരുന്നു വിവാദമായത്. ഇതിന് പിന്നാലെ ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കുകയും ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍ പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും എങ്കില്‍ പോലും അതിഥികള്‍ പറയുന്ന ഉത്തരങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്നും കരണ്‍ ജോഹര്‍ ഇക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'അത് എന്റെ ഷോ ആയത് കൊണ്ട് തന്നെ അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. അത് എന്റെ വേദിയായിരുന്നു. പരിപാടി നല്ലതായാലും മോശമായാലും അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. ഇത് ചിന്തിച്ച് എനിക്ക് ഒരുപാട് ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടായിട്ടുണ്ട്. ഈ നഷ്ടം എങ്ങനെ നികത്താനാകുമെന്നും ആര് എന്റെ വാക്ക് കേള്‍ക്കുമെന്നായിരുന്നു ചിന്ത. അത് ഇപ്പോള്‍ എന്റെ നിയന്ത്രണത്തിനും അപ്പുറത്ത് എത്തിയിരിക്കുകയാണ്'. കരണ്‍ ജോഹര്‍ പറഞ്ഞു.
അതേസമയം ഇരുവരുടേയും പരാമര്‍ശം അനാവശ്യമായിരുന്നെന്നും എന്നാല്‍ അന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ സ്വയം പ്രതിരോധിക്കുകയല്ല, പക്ഷെ സ്ത്രീകള്‍ അടക്കമുളള അതിഥികളോട് ചോദിക്കുന്ന ചോദ്യമാണ് ഞാന്‍ അവരോടും ചോദിച്ചത്. ദീപിക പദുകോണിനോടും ആലിയ ഭട്ടിനോടും ഇതേ ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ ലഭിക്കുന്ന ഉത്തരത്തില്‍ എനിക്ക് നിയന്ത്രണം ചെലുത്താനാവില്ല.
പാണ്ഡ്യയ്ക്കും രാഹുലിനും സംഭവിച്ചതില്‍ എനിക്ക് ഖേദമുണ്ട്. ഞാന്‍ റേറ്റിങ്ങ് ആസ്വദിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു, ടി.ആര്.പി ഞാന്‍ കണക്കിലെടുക്കാറില്ല. അവരുടെ പരാമര്‍ശം കൈവിട്ട് പോയതാണെന്ന് സമ്മതിച്ച് ഞാന്‍ ക്ഷമാപണം നടത്താം. അവരുടെ പരാമര്‍ശത്തിലും കൂടുതല്‍ അവര്‍ ഇപ്പോള്‍ അനുഭവിച്ചിട്ടുണ്ട്.' കരണ്‍ ജോഹര്‍ പറഞ്ഞു.
Content Highlights : Hardik pandya KL Rahul Koffee With karan show Controversy Karan Johar Responds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..