മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ഫ്രണ്ട്ഷിപ്പിന്റെ ടീസർ പുറത്ത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്.

ഹർഭജൻ സിങിനൊപ്പം അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്‍ലിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്നു. കമലഹാസൻ നയിച്ച ബിഗ് ബോസ് 3 ലൂടെ ശ്രദ്ധ നേടിയ താരമാണ് ലോസ്ലിയാ മരിയനേശൻ.

തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി റിലീസിനെത്തുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത് ഡി.എം ഉദയകുമാർ ആണ്.

Content Highlights : Harbhajan Singh Movie Friendship Teaser Arjun Losliya