നെഞ്ചിനകത്ത് തലൈവർ; രജനികാന്തിനെ നെഞ്ചിൽ പതിച്ച് ഹർഭജൻ സിങ്‌


കഴിഞ്ഞ ദിവസമാണ് രജനികാന്ത് എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്.

ഹർഭജൻ സിങ്ങ്, രജനികാന്ത്

ഇന്ത്യൻ സിനിമയുടെ സ്വന്തം സ്റ്റൈൽ മന്നൻ രജനികാന്തിന് വേറിട്ട ജന്മദിനാശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻസിങ്‌.

രജനികാന്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിങ്‌ പിറന്നാൾ ആശംസകൾ നേർന്നത്. "നിങ്ങൾ എന്റെ നെഞ്ചിലാണ് സൂപ്പർസ്റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ", എന്നാണ് ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചത്.

ഹർഭജന്റെ ഈ വേറിട്ട ആശംസയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതാണ് സൂപ്പർസ്റ്റാറിന്റെ യഥാർഥ ആരാധകൻ എന്നാണ് കമന്റുകൾ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് രജനികാന്ത് എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്. രജനിയുടെ ജന്മദിനം ഇന്ത്യൻ സിനിമാ ലോകം ആഘോഷമാക്കി മാറ്റിയിരുന്നു. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധി പേരാണ് പ്രിയ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ നേർന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം തീയേറ്ററുകളിൽ റിലീസിനെത്തിയ സൂപ്പർതാര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Content Highlights : Harbhajan Singh Gets A Chest Tattoo of Rajinikanth, thalaivar Birthday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


PFI

2 min

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ മുദ്രാവാക്യം; ഒരാള്‍ കസ്റ്റഡിയില്‍, സംഘാടകര്‍ക്കെതിരേ കേസ് 

May 24, 2022

More from this section




Most Commented