പവര്‍സ്റ്റാര്‍ പവന്‍ കല്യാണിനെനായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന 'ഹരി ഹര വീരമല്ലു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാ ശിവരാത്രി ദിനത്തില്‍ പുറത്തിറങ്ങി.

തെലുങ്കിനോടാെപ്പം ഒരേ സമയം മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നി ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ നിധി അഗര്‍വാള്‍ നായികയാവുന്നു. 

150 കോടി മുടക്കി മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.എം രത്‌ന അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജ്ഞാനശേഖര്‍ വി എസ് നിര്‍വ്വഹിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍, ഖുതുബ് ഷാഹിസ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചാര്‍മിനാര്‍, റെഡ് ഫോര്‍ട്ട്, മച്ചിലിപട്ടണം പോര്‍ട്ട് തുടങ്ങിയ ഭീമാകാരമായ സെറ്റുകള്‍ ഒത്തുചേരുന്നു. ചിത്രത്തിന്റെ നാല്‍പത് ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂലൈ മാസത്തോടെ നിര്‍മ്മാണാനന്തര ജോലികളിലേക്ക് പോകാമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു.

എം.എം കീരവാണിയാണ് സംഗീതം. നിര്‍മ്മാണം-എ. ദയകര്‍ റാവു, സംഭാഷണം- സായ് മാധവ് ബുറ,
വിഷ്വല്‍ ഇഫക്റ്റ്- ബെന്‍ ലോക്ക്, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജീവന്‍, സ്റ്റണ്ട്- രാം-ലക്ഷ്മണ്‍, ശ്യാം കൗശ്യല്‍, ദിലീപ് സുബ്ബാരായണ്‍. 2022 സംക്രാന്തി നാളില്‍ 'ഹരി ഹര വീര മല്ലു ' പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: hara hara veera mallu, Pawan Kalyan’s first look from period drama