കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം ഹാപ്പി ന്യൂ ഇയര്‍ ശ്രദ്ധേയമാവുന്നു. മോഹന്‍ലാലിനൊപ്പം കുഞ്ചക്കോ ബോബന്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കാവ്യ മാധവന്‍ തുടങ്ങി പത്തൊമ്പതോളം താരങ്ങള്‍ അണിനിരന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ മികച്ച പ്രതികരണമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്തത്. 

മാധ്യമ പ്രവര്‍ത്തകനായ ടി. ആര്‍ രതീഷ് സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയര്‍ ചിത്രീകരണത്തിലും വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട്. ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ ഡോക്യു-ഫിക്ഷന്‍ സ്വഭാവത്തിലാണ് ഹാപ്പി ന്യൂ ഇയര്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഫോര്‍ട്ടു കൊച്ചിയിലെ പുതുവർഷാഷത്തിന്റെ യഥാര്‍ഥ ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ട്. ഈ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. 

tr ratheesh
സംവിധായകന്‍ ടി.ആര്‍ രതീഷ്‌

ബേബി ദിയ, മാസ്റ്റര്‍ രോഹിത്ത്, രമ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍ . ദിയാസ് ഐഡിയ ഇന്‍ക്യൂബേറ്ററിന്റെ ബാനറില്‍ ദില്‍ജിത്ത് കെ.എന്‍, ആതിര ദില്‍ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.