ആദിപുരുഷിന് വീണ്ടും ട്രോൾ, 'ഹനുമാൻ' ടീസറിന് കയ്യടിച്ച് സോഷ്യൽമീഡിയ


തേജ സജ്ജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ഹനുമാൻ. ഈ ചിത്രത്തിന്റെ ടീസറും ആദിപുരുഷിന്റെ ടീസറും തമ്മിലുള്ള താരതമ്യമാണ് വിവിധ സോഷ്യൽ മീഡിയകളിലായി നടക്കുന്നത്.

ഹനുമാനിൽ തേജ സജ്ജ, ആദിപുരുഷിൽ പ്രഭാസ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പ്രഖ്യാപനസമയത്ത് ഏറെ പ്രതീക്ഷകൾ ഉയർത്തുകയും ടീസർ പുറത്തിറങ്ങിയപ്പോൾ മോശം അഭിപ്രായം കേൾക്കേണ്ടിവന്ന ചിത്രമാണ് ഓം റൗട്ട് സംവിധാനം ചെയ്ത് തെലുങ്ക് താരം പ്രഭാസ് നായകനായ ആദിപുരുഷ്. അഭിപ്രായപ്രകടനങ്ങൾ പരിഹാസത്തിലേക്ക് വഴിമാറുന്ന കാഴ്ചയും സോഷ്യൽ മീഡിയ വഴി പിന്നീട് കണ്ടു. ഇടക്കാലത്ത് ഒന്ന് തണുത്ത ആദിപുരുഷ് വിവാദം വീണ്ടും ഉണർന്നിരിക്കുകയാണ്. അതിന് കാരണമായതാകട്ടെ ഒരു തെലുങ്ക് സൂപ്പർഹീറോ ചിത്രത്തിന്റെ ടീസറും.

തെലുങ്കിൽ പരീക്ഷണചിത്രങ്ങളെടുത്ത് വിജയിപ്പിക്കുന്നതിൽ ശ്രദ്ധേയനായ പ്രശാന്ത് വർമ സംവിധാനം ചെയ്ത ഹനുമാൻ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. യുവതാരം തേജ സജ്ജയാണ് നായകനായെത്തുന്നത്. വിനയ് റായ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ഹനുമാനിലെ മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന് ഹനുമാന്റെ ശക്തി കിട്ടുന്നതാണ് ചിത്രത്തിന്റെ കഥാസാരം. ഈ ചിത്രത്തിന്റെ ടീസറും ആദിപുരുഷിന്റെ ടീസറും തമ്മിലുള്ള താരതമ്യമാണ് വിവിധ സോഷ്യൽ മീഡിയകളിലായി നടക്കുന്നത്.

തേജ സജ്ജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ഹനുമാൻ. ആദിപുരുഷിന്റെ ടീസർ വെച്ച് നോക്കുകയാണെങ്കിൽ ഹനുമാന്റെ സ്ഥാനം എത്രയോ മുകളിലാണെന്നാണ് ടീസർ കണ്ടവരുടെ പ്രതികരണം. ആദിപുരുഷിന് 500 കോടിയൊന്നും ബജറ്റ് ഇല്ലെന്നും പറയുകയാണ് ചിലർ. പരിമിതമായ ബജറ്റ് വെച്ച് ഇത്രയും ​ഗംഭീരമായ ഒരു സിനിമയുണ്ടാക്കിയതിന് പ്രശാന്ത് വർമയെ വണങ്ങുന്നുവെന്നുമാണ് വേറൊരുകൂട്ടർ പറയുന്നത്. ബോളിവുഡ് എന്നത് കരിഞ്ചന്തയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സാങ്കല്പിക ​ഗ്രാമമായ അഞ്ജനാദ്രിയിൽ നടക്കുന്ന കഥയാണ് ഹനുമാൻ. തെലുങ്ക് ചിത്രമാണെങ്കിലും ചില രം​ഗങ്ങൾ ഇന്ത്യയിലെ മറ്റു ഭാഷകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ഇത് തങ്ങളുടെ സ്വന്തം ചിത്രമാണെന്ന് അതാത് ഭാഷ സംസാരിക്കുന്നവർക്ക് തോന്നുന്നതിനാണിങ്ങനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൈം ഷോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: hanuman telugu movie teaser out, trolls against adipurush

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented